ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റും അദ്ദേഹത്തിന് ഒത്താശ നല്‍കുന്നവരും സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്ന് വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപറമ്പിൽ

Jul 14, 2025 - 18:41
 0
ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റും അദ്ദേഹത്തിന് ഒത്താശ നല്‍കുന്നവരും സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്ന് വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപറമ്പിൽ
This is the title of the web page

 ഏതാനും ദിവസങ്ങളായി തനിക്കെതിരെ വിവിധങ്ങളായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജെ യും. ഒത്താശ ചെയ്യുന്ന ബിജെപി പഞ്ചായത്ത് അംഗം ജെയിംസ് തോക്കൊബേൽ, സിപിഐ പഞ്ചായത്തംഗം ഷീബ സത്യനാഥ് എന്നിവർ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്താൻ തയ്യാറാകണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പക്കലുണ്ട്. ആര്‍ക്കും പരിശോധിക്കാവുന്നതാണ്. ഇതുപോലെ പഞ്ചായത്ത് പ്രസിഡന്റും ഒപ്പമുള്ളവരും വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറാകണം. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രസിഡന്റിനെ വെല്ലുവിളിക്കുന്നു എന്നും ഫ്രാൻസിസ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അദ്ദേഹം നടത്തിയ അധികാര ദുര്‍വിനിയോഗത്തിനും അഴിമതിക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള പോരാട്ടം തുടരുമെന്നും ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കുമേൽ നിയമ നടപടികളുമായും പ്രതിഷേധങ്ങളുമായും മുന്നോട്ടുപോകും. പഞ്ചായത്ത് പ്രസിഡന്റ് അറിഞ്ഞുകൊണ്ട് പഞ്ചായത്തിൽ നിരവധി അഴിമതികളാണ് നടന്നിട്ടുള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പഞ്ചായത്തിൽ നടന്ന ക്രമക്കേടുകൾ അടക്കം പുറത്തുകൊണ്ടുവരും. ജനങ്ങളെയും മാധ്യമപ്രവർത്തകരെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പഞ്ചായത്ത് പ്രസിഡണ്ടും ഒത്താശ ചെയ്യുന്നവരും നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ഫ്രാൻസിസ് ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow