റെയിൽവേ പാത കേരള തമിഴ്നാട് അതിർത്തിയായ ലോവർ ക്യാമ്പ് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംയുക്ത റെയിൽവേ സമരസമിതിയുടെ നേതൃത്വത്തിൽ തേനിയിൽ ഉപവാസ സമരം സംഘടിപ്പിച്ചു

കുമളി റെയിൽവേ പാത കേരള തമിഴ്നാട് അതിർത്തിയായ ലോവർ ക്യാമ്പ് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് തേനികേന്ദ്രമായി പ്രവർത്തിക്കുന്ന റെയിൽവേ സമരസമിതിയുടെ നേതൃത്വത്തിൽ തേനിയിൽ നടന്ന ഉപവാസ സമരം സമരസമിതി ചെയർമാൻ ശങ്കർ നാരായണൻ ഉദ്ഘാടനം ചെയ്തു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തേക്കടി ടൂറിസം കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.
ഷിബു എം തോമസ്, മജോ കാര്യമുട്ടം, A. മുഹമ്മദ് ഷാജി എന്നിവർ സംസാരിച്ചു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് തുടർ സമരത്തിന്റെ ഭാഗമായി ജൂലൈ അവസാനവാരം കുമളിയിൽ ജനപ്രതിനിധികളെയും, വിവിധ സംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ഉപവാസം സംഘടിപ്പിക്കും എന്നും കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.