സേനാപതി പഞ്ചായത്തിലെ സ്വർഗ്ഗം മേട്ടില്‍ കയ്യേറ്റം

ജില്ലയിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മലമുകളുകള്‍ വന്‍തോതില്‍ കയ്യേറുന്നുവെന്നാണ് ഗ്രീന്‍കെയര്‍ കേരള കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ മേഖലയിലും പരിസ്ഥിതി പ്രവര്‍ത്തകര്‍ സന്ദർശനം നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗം മേട്ടില്‍ നേരിട്ടെത്തിയപ്പോളാണ് മലമുകളില്‍ വലിയ രീതിയില്‍ കയ്യേറ്റം നടത്തിയതായി കണ്ടെത്തിയത്. പ്ലോട്ട് തിരിച്ച് അവസ്ഥയിലാണ് സ്ഥലങ്ങളെന്നും പുല്‍മേടുകള്‍ വ്യാപാകമായി നശിപ്പിച്ചിട്ടുണ്ടെന്നും ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍.
മുമ്പും ഇതേ മലകളിൽ അനധികൃതമായി റോഡ് നിര്‍മ്മാണം നടത്തിയത് റവന്യൂ വകുപ്പ് കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും വ്യാപകമായി മേഖലയില്‍ കയ്യേറ്റം നടത്തുന്നുവെന്നാണ് ആരോപണം. പ്രകൃതി മനോഹാരിത നിറഞ്ഞ് നില്‍ക്കുന്ന മലമുകലിലെ ടൂറിസം സാധ്യത മുന്നില്‍ കണ്ടാണ് റിസോര്‍ട്ട് ഭൂ മാഫിയാ ഇവിടെ കടന്നു കയറ്റം നടത്തുന്നതെന്നും തടയണമെന്നും ആവശ്യപ്പെട്ട് ഗ്രീന്‍ കെയര്‍ കേരള ജില്ലാ കളക്ടര്‍., റവന്യൂ മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എന്നിവര്‍ക്ക് പരാതിയും നല്‍കി.