പേ വിഷബാധ: കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട്

Jul 14, 2025 - 09:34
 0
പേ വിഷബാധ: കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട്
This is the title of the web page

സംസ്ഥാനത്ത് പേവിഷബാധ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കേരള ഹെൽത്ത് ഇൻസ്പെക്ടർമാരുടെ യൂണിയൻ (കെ.എച്ച്.ഐ.യു) സംസ്ഥാന കമ്മിറ്റി പേവിഷബാധയ്ക്കെതിരായ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകാൻ തീരുമാനിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബോധവൽക്കരണം, വാക്സിനേഷൻ, വളർത്തുമൃഗങ്ങൾക്ക് നിർബന്ധിത വാക്സിനേഷൻ ഉറപ്പാക്കൽ, മൂഷിക വർഗ്ഗത്തിനേയും, നായ്ക്കളേയും മറ്റ് മൃഗങ്ങളേയും ആകർഷിക്കുന്ന വിധത്തിൽ മാലിന്യങ്ങൾ തള്ളുന്ന വർക്കെതിരെയും, കാടും മറ്റും വളരുവാൻ അനുവദിക്കുന്നവർക്കെതിരെയും കർശന നടപടി തുടങ്ങിയവയിലൂടെ പേവിഷബാധയെ നിയന്ത്രിക്കാനാണ് കെ.എച്ച്.ഐ.യു ലക്ഷ്യമിടുന്നത്.

പ്രധാന പ്രവർത്തനങ്ങൾ:

 * ബോധവൽക്കരണം: പേവിഷബാധയുടെ അപകടങ്ങളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികൾക്ക് സംഘടന മെയ് മാസത്തിൽ തുടക്കം കുറിച്ചിരുന്നു. നിൻറെ ഭാഗമായി 1000 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

സ്കൂളുകൾ, കോളേജുകൾ, റെസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവിടങ്ങളിലാണ് ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. അടുത്തഘട്ടത്തിൽ ലഘുലേഖകൾ, പോസ്റ്ററുകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെയും പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പ്രചരണം നടത്തും.

 വാക്സിനേഷൻ ഡ്രൈവിലൂടെ പേവിഷബാധ വാക്സിനേഷൻ ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തി കൂടുതൽ ആളുകളിലേക്ക് വാക്സിനേഷൻ എത്തിക്കും.   വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നടത്തും.

കേരള പൊതുജനാരോഗ്യ നിയമം 2023ലെ സെക്ഷൻ 45 പ്രകാരം വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ നൽകേണ്ടത് കർശനമായി നടപ്പാക്കുകയും ചെയ്യും. വളർത്തു മൃഗങ്ങളൂള്ള വീട്ടുടമയ്ക്ക് ആദ്യം നിർദ്ദേശം നൽകുകയും, അത് പാലിക്കത്തവർക്കെതിരെ പിഴ അടക്കം ഉളള ശിക്ഷാ നടപടികൾ കൈക്കൊളും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും.

 തെരുവ് നായകളുടെ എണ്ണം വർദ്ധിക്കുന്നതിന് ഒരു പ്രധാന കാരണം മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. മാലിന്യ നിർമാർജനത്തിന് ശാസ്ത്രീയമായ മാർഗ്ഗങ്ങൾ അവലംബിക്കാൻ തദ്ദേശ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും.പേവിഷബാധ ഒരു പൊതുജനാരോഗ്യ പ്രശ്നമായി കണക്കാക്കി, ഈ വിഷയത്തിൽ സർക്കാർ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പൂർണ്ണ സഹകരണം ഇന്നലെ കൊച്ചിയിൽ ചേർന്ന കെ.എച്ച്.ഐ.യു സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു. 

സംസ്ഥാന പ്രസിഡൻ്റ് എം എം സക്കീറിൻ്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ലൈജു ഇഗ്നേഷ്യസ്,സംസ്ഥാന ട്രഷറർ K ജയരാജൻ ,സംസ്ഥാന കമ്മറ്റി അംഗങ്ങളായ അനീഷ് ജോസഫ്, വിനോദ് ബാഹുലേയൻ,മുഹമ്മദ് ഹാഷിം,ജോൺസൺ,ഹമീദ് N P,സന്തോഷ് രവീന്ദ്രൻ,എസ്. സുജിത്ത്,ഗോപകുമാർ,K കൃഷ്ണകുമാർ,K M ഷെരീഫ്,K D ദീപക്,K V ദീലീപ് എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow