പ്രവർത്തനങ്ങൾക്കൊപ്പം യുവജനങ്ങളുടെ ശബ്ദത്തിന് ശക്തി പകരാൻ വിശ്വാസവും വേണം : മാർ ജോൺ നെല്ലിക്കുന്നേൽ

ക്രൈസ്തവ സമൂഹത്തിൽ യുവജനങ്ങൾക്കുള്ള പങ്ക് ആഴത്തിൽ പ്രാധാന്യമാർഹിക്കുന്നതാണെന്നും, പ്രവർത്തനങ്ങളിൽ മാത്രമല്ല, വിശ്വാസത്തിൽ ഉറച്ച നിലപാടോടെ സമൂഹത്തെ നേരിടാൻ യുവാക്കൾ തയ്യാറാകണമെന്നും ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വ്യക്തമാക്കി. കെ.സി.വൈ.എം ഇടുക്കി രൂപതാ സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനം സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ക്രിസ്തുവിനുവേണ്ടി ശബ്ദിക്കുന്നവരാകാൻ നമുക്ക് കഴിയണം. നമ്മുടേതായ വിശ്വാസം, ആത്മസമർപ്പണം, ശുഭാശംസകളും ചേർന്നാൽ മാത്രമേ സമൂഹത്തിൽ യഥാർത്ഥ മാറ്റം വരുത്താൻ കഴിയൂ. ഈ വർഷത്തെ പ്രവർത്തനങ്ങൾ യുവജനശബ്ദത്തിന് ആഴം നൽകുന്നതായിരിക്കട്ടെ", അദ്ദേഹം ഉദ്ബോധിപ്പിച്ചു.
രൂപത പ്രസിഡന്റ് സാം സണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണവും പ്രവർത്തനപദ്ധതികളുടെ പ്രകാശനവും നിർവഹിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡൻ്റ് എബിൻ കണിവയലിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട് (ഡയറക്ടർ, കെസിവൈഎം ഇടുക്കി) അലക്സ് തോമസ്, ഫാ. ജോസഫ് നടുപ്പടവിൽ, ജെറിൻ പട്ടാംകുളം എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും പ്രഭാഷണങ്ങളും നടന്നു. സി. ലിന്റ് SABS, അജിൻ ജിൻസൺ, അമൽ ജിജു, എബിൻ പൂണേലി, ഐബിൻ, ഡെല്ല മാത്യു, സോനാ, അനു,സൗപന്തോഷ്, ഡെല്ല സജി,അലോണ, അലൻസിയ, ഡമിൽ, ജിതിൻ, ക്രിസ്റ്റോ, നോയൽ കെവിൻ ജോഷി എന്നിവർ നേതൃത്വം നൽകി.