ജില്ലാ ഇന്‍ വായന അന്ധകാരം അകറ്റും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ

വായന അന്ധകാരം അകറ്റി ജീവിതത്തിൽ വെളിച്ചം നിറയ്ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാം കുന്നേല്‍. തൊടുപുഴ സെൻ്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കുളിൽ സംഘടിപ്പിച്ച വായന മാസാചരണവും ജില്ലാതല മത്സരങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പുസ്തകം ഓരോ അറിവുകളാണ്. പുസ്തകങ്ങളെ ഗുരുതുല്യമായി കാണണം.
പി. എൻ. പണിക്കർ എന്ന ഗ്രന്ഥശാഥ പ്രവർത്തകനെക്കുറിച്ച് അറിയുകയും അദ്ദേഹത്തെ അനുസ്മരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ജോസ് വാഴനാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിനി ബാബു മുഖ്യ പ്രഭാഷണം നടത്തി. വായന മാസാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം നഗരസഭ ചെയർമാൻ കെ. ദീപക് നിർവഹിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരത്തിൽ മഹാലക്ഷ്മി ജി, തീർത്ഥ രാജേഷ്, എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗം പദ്യം പാരായണം മത്സരത്തിൽ മഹാലക്ഷ്മി ജി, ശിവാനന്ദ ബി എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി. യുപി വിഭാഗം പദ്യം പാരായണം മത്സരത്തിൽ ദേവതീർത്ഥ ഗിരീഷ്, ജിയ തെരേസ ബിനു എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി. എൽപി വിഭാഗം ചിത്രരചന മത്സരത്തിൽ ദയാ മോനിഷ് എസ്, ഐഷ ബിന്നിത് അബ്ദുൽ ഖാദർ എന്നിവർ യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടി.
ജില്ലാ ഭരണകൂടം, പൊതുവിദ്യാഭ്യാസവകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.യോഗത്തിൽ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ജോയ് കാട്ടുവള്ളി, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി നൈസി തോമസ് , റെജി കുന്നുകോട് , അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.