അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ സി ഐ ടി യു ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു

കഴിഞ്ഞദിവസം നടന്ന ദേശീയ പണിമുടക്ക് ദേശീയമെന്നു മാറ്റി കേരളത്തിൽ മാത്രമായി പണിമുടക്ക് നടന്നു എന്നു വരുത്തി തീർക്കാനുള്ള വലിയ പരിശ്രമങ്ങൾ നടക്കുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ(സിഐടിയു) ജില്ലാ സമ്മേളനം കട്ടപ്പന ഇഎംഎസ് ഓഡിറ്റോറിയത്തിൽവെച്ചാണ് സംഘടിപ്പിച്ചത്.
സമ്മേളനത്തിന് മുന്നോടിയായി പതാക ഉയർത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. കെ എസ് മോഹനൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി, സംസ്ഥാന ജോയിന്റ് സെക്രട്ടറി വൃന്ദാ റാണി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആർ സജി, ഏരിയ സെക്രട്ടറി മാത്യു ജോർജ് എന്നിവർ സംസാരിച്ചു.സമ്മേളനത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.