ചിന്നക്കനാലില്‍ കൈവശ ഭൂമിയില്‍ നിന്നും കര്‍ഷകര്‍ നട്ടു വളര്‍ത്തിയ മരം മുറിക്കുന്നതിന് അനുമതി നല്‍കണമെന്ന് സി പി ഐ

ചിന്നക്കനാല്‍ പഞ്ചായത്തിലെ സിങ്കുകണ്ടം അടക്കമുള്ള മേഖലകളില്‍ കര്‍ഷകരുടെ കൈവശ ഭൂമിയ്ക്ക് പട്ടയമില്ലാത്തതിനാല്‍ കര്‍ഷകര്‍ വര്‍ഷങ്ങളായി നട്ടു വളര്‍ത്തിയ മരം മുറിക്കുന്നതിന് അനുമതിയില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസ്സങ്ങളില്‍ കര്‍ഷകര്‍ ഇവിടെ നിന്നും മരം മുറിച്ച് ലോഡുകയറ്റിയതാണ് സബ് കളക്ടര്‍ നേരിട്ടെത്തി പിടികൂടിയത്.
പട്ടയമില്ലാത്ത ഭൂമിയില്‍ നിന്നും മരം മുറിക്കുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലായെന്നും സര്‍ക്കാര്‍ ഭൂമിയായി കിടക്കുന്നതിനാലാണ് നിയമപരമായി അനുമതി നല്‍കാന്‍ കഴിയാത്തതെന്നും ഒരുവിധ അനുമതിയില്ലാതെയാണ് മരങ്ങള്‍ മുറിച്ചതെന്നുമാണ് സബ്കളക്ടര്‍ വ്യക്തമാക്കിയത്. എന്നാല്‍ കൈവശ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിന് കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്ന നിലപാടിലാണ് സി പി ഐ ചിന്നക്കനാല്‍ പ്രാദേശിക നേതൃത്വം.
വര്‍ഷങ്ങളായി കൈവശക്കാരായിരിക്കുന്ന കര്‍ഷകര്‍ നട്ടു വളര്‍ത്തിയ മരമാണ് മുറിച്ചതെന്നും കുട്ടികളെ ഉപരി പഠനത്തിനടക്കം വിടുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് മരങ്ങള്‍ മുറിച്ചതെന്നും കര്‍ഷകര്‍ കൃഷി എന്ന രീതിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തിയത് വരുമാനം ലക്ഷ്യമിട്ടാണെന്നും അതിനാല്‍ തന്നെ കൈവശ ഭൂമിയുടെ പേരില്‍ ഇവ മുറിക്കാന്‍ അനുമതി നിഷേധിക്കുന്നത് ശരിയല്ലെന്നും സി പി ഐ നേതൃത്വം വ്യക്തമാക്കി. വിഷയത്തില്‍ അടിയന്തിര പരിഹാരം കാണണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.