ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് ശില്പശാല അണക്കരയിൽ നടന്നു

ഫാദർ മാത്യൂ വടക്കേമുറിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഇൻഫാം ജൂബിലി വർഷത്തിലേക്ക് കടക്കുകയാണ്.സുസ്ഥിരവും സുരക്ഷിതവും സുസംഘടിതവുമായ ഒരു കാർഷിക സമൂഹത്തെ രൂപപ്പെടുത്തുക എന്ന ദർശനത്തോടെ പ്രവർത്തിക്കുന്ന കർഷക സംഘടനയാണ് ഇൻഫാം.
ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി കർഷരെ സംഘടിപ്പിക്കുകയും കർഷകരിൽ സംഘടനാ ബോധം വളർത്തുകയും കർഷക താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഫാം മുന്നോട്ട് പോകുന്നത്.ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് ശില്പശാല അണക്കര ചില്ലിംഗ് പ്ലാൻ്റ് കോൺഫറൻസ് ഹാളിലാണ് നടന്നത്.ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന കാർഷിക താലൂക്ക് ഡയറക്ടർ ഫാദർ വർഗീന് കുളമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു.കട്ടപ്പന കാർഷിക താലൂക്ക് ജോയിൻ്റ് ഡയറക്ടർ ഫാദർ വർഗീസ് കാക്കല്ലിൽ, ഫാദർ കുര്യക്കോസ് മുഞ്ഞോലിൽ, കാർഷിക താലൂക്ക് പ്രസിഡൻ്റ് ബേബി ജോസഫ് പുത്തൻപറമ്പിൽ, ബാബു തോമസ്, സണ്ണി ഐലുമാലിൽ,സാജൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.