വണ്ടന്‍മേട്ടില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

വണ്ടന്‍മേട്ടില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. വണ്ടന്‍മേട് വാലുമേട് സ്വദേശി അജേഷാണ് ഭാര്യ സുജാതയെ കുത്തിയത്. ഇയാളെ വണ്ടന്‍മേട് പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞാണ് താമസം..
കൂടാതെ, വിവാഹബന്ധം വേര്‍പെടുത്താനായി കോടതിയില്‍ കേസും നിലവിലുണ്ട്. സുജാതയിലുണ്ടായ സംശയത്തെ തുടര്‍ന്നാണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. യുവതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.