റോട്ടറി കട്ടപ്പന ഹെറിറ്റേജ് രണ്ടര കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു; പുതിയ ഭാരവാഹികൾ ചുമതലയേറ്റു

കട്ടപ്പന, കേരളം – 2025 ജൂലൈ 6 – റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പുതിയ റോട്ടറി വർഷമായ 2025-26-ലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. വൈകുന്നേരം 6 മണിക്ക് ചേറ്റുകുഴി വൈറ്റ് ഹൗസ് കൺവെൻഷൻ സെന്ററിലായിരുന്നു ചടങ്ങ്.റോട്ടേറിയൻ അഖിൽ വിശ്വനാഥൻ പുതിയ പ്രസിഡന്റായി ചുമതലയേറ്റു.
റോട്ടേറിയൻ കിരൺ ജോർജ് തോമസ് സെക്രട്ടറിയായും, റോട്ടേറിയൻ ജോസ് ഫ്രാൻസിസ് ട്രഷററായും, റോട്ടേറിയൻ അജീഷ് ജോസഫ് സർജന്റ് അറ്റ് ആംസ് ആയും അദ്ദേഹത്തോടൊപ്പം സ്ഥാനമേറ്റു.റോട്ടറി ഡിസ്ട്രിക്ട് 3205 ഗവർണർ നോമിനി റോട്ടേറിയൻ ജയശങ്കർ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ട് ഡയറക്ടർ റോട്ടേറിയൻ നൈജു ആന്റണി, ഡിസ്ട്രിക്ട് സർജന്റ് അറ്റ് ആം റോട്ടേറിയൻ അജി ജോസ്, അസിസ്റ്റൻ്റ് ഗവർണർ റോട്ടേറിയൻ പ്രിൻസ് ചെറിയാൻ, ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഡയറക്ടർ റോട്ടേറിയൻ ജോസ് മാത്യു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മുരിക്കാശ്ശേരി സ്നേഹ മന്ദിരത്തിൽ റോട്ടറി ഇന്റർനാഷണൽ, റോട്ടറി ക്ലബ് ഓഫ് മക്കിനി (യു.എസ്.) എന്നിവയുടെ സഹകരണത്തോടെ ഒന്നരക്കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന 'ഹാൻഡ്‌സ് ഓഫ് ഹോപ്പ്' ഗ്ലോബൽ ഗ്രാൻഡ് പ്രൊജക്ടും ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ കട്ടപ്പന മുനിസിപ്പാലിറ്റിയുമായി ചേർന്ന് 15 വീടുകൾ നിർമ്മിക്കുന്ന 'പാർപ്പിടം' പദ്ധതിയും ഈ വർഷം പൂർത്തിയാക്കും.
റോട്ടറി ഇന്റർനാഷണലിന്റെ 'യുണൈറ്റ് ഫോർ ഗുഡ്' എന്ന തീമും ഡിസ്ട്രിക്ടിന്റെ 'ഹാർമണി' എന്ന തീമും മുൻനിർത്തിയാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടര കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.പ്രസിഡന്റ് റോട്ടേറിയൻ അഖിൽ വിശ്വനാഥൻ, റോട്ടേറിയൻ ജോസ് മാത്യു, റോട്ടേറിയൻ ജിതിൻ കൊല്ലംകുടി, റോട്ടേറിയൻ വിജി ജോസഫ്, റോട്ടേറിയൻ ജോസ് കുര്യാക്കോസ്, റോട്ടേറിയൻ സന്തോഷ് ദേവസ്യ, റോട്ടേറിയൻ പി.എം. ജെയിംസ്, റോട്ടേറിയൻ കിരൺ ജോർജ് തോമസ്, റോട്ടേറിയൻ ജോസ് ഫ്രാൻസിസ്, റോട്ടേറിയൻ ജോസ് കുട്ടി, ഡിറ്റോ മാത്യു എന്നിവരുൾപ്പെടെയുള്ള റോട്ടേറിയൻമാരും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.