ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്

ഇടുക്കി: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഹോസ്പ്‌പിറ്റൽ മാനേജ്മെന്റ്റ് കമ്മിറ്റിയുടെ കീഴിൽ ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിൽ താൽകാലിക നിയമനം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൾ പ്രീഡിഗ്രി/തത്തുല്യം യോഗ്യതയും കേരള ഗവ. അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്സ് ഡിപ്ലാമ, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുണ്ടായിരിക്കണം. പ്രായപരിധി 18-41 വയസ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 11ന് മുമ്പായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.