ഇടുക്കി കട്ടപ്പനയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ; പ്രതികൾ അറസ്റ്റിൽ

ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ അറസ്റ്റിൽ . വെള്ളയാംകുടി കാരിയിൽ ലോഡ്ജിൽ നിന്നും നാലും പേരെയും നഗരത്തിൽ ബൈക്കിൽ സഞ്ചരിച്ച രണ്ടു പേരെയുമാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.എറണാകുളം മാമലശേരി തെങ്ങുംതോട്ടത്തിൽ ആൽബി (22) , ഇടുക്കി ഉപ്പുകണ്ടം നിബിൻ സുബീഷ് (20) പിറവം മാമലശേരി പുത്തൻപുരയിൽ വിഷ്ണു മോഹനൻ (27)
കാഞ്ഞാർ പാറശേരിൽ ജഗൻ സുരേഷ് (23) കാൽവരി മൗണ്ട് ചീരാം കുന്നേൽ മാത്യു സ്കറിയ (21) മ്രാല കല്ലുവേലിപ്പറമ്പിൽ ആകാശ് അനിൽ (23) എന്നിവരാണ് അറസ്റ്റിലായത്.ഇവരിൽ നിന്നും 500 ഗ്രാം കഞ്ചാവ് പിടികൂടി. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. ഏറെ നാളായി നഗരത്തിൻ കഞ്ചാവ് മൊത്തക്കച്ചവടം നടത്തുകയായിരുന്നു പ്രതികൾ.