പോബ്സ് ഉടമയുടെ വീട്ടുപടിക്കൽ തൊഴിലാളികളുടെ ധർണ
പീരുമേട് പോബ്സ് കമ്പനി തേയില തോട്ടത്തിലെ തൊഴിലാളികൾ തിരുവല്ല പുത്തൂരിൽ തോട്ടം ഉടമയുടെ വീട്ടിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി. രാവിലെ 10 മണിക്ക് പുത്തൂർ റെയിൽവേ ഗേറ്റിന് സമീപത്തു നിന്നും ആരംഭിച്ച മാർച്ച് വീടിന് മുന്നിലെ ഗേറ്റിനു സമീപത്ത് തിരുവല്ല പോലീസ് തടഞ്ഞു.തുടർന്ന് നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ എം ആന്റ്ണി അദ്ധ്യക്ഷത വഹിച്ചു.
എഐ റ്റിയുസി ഇടുക്കി ജില്ലാ സെക്രട്ടറിയും എച്ച് ഇ എൽ (എ ഐ റ്റി യുസി) യൂണിയൻ വർക്കിംഗ് പ്രസിഡന്റുമായ കെ സലിം കുമാർ ഉത്ഘാടനം ചെയ്തു. എഐ റ്റിയു സി ഇടുക്കി ജില്ലാ സെക്രട്ടറി ജോസ് ഫിലിപ്പ് ,പത്തനം തിട്ട ജില്ല സെക്രട്ടറി ടി സജി, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. രതീഷ് കുമാർ, തങ്കമണി വാസുദേവൻ, അഡ്വ. സോബിൻ സോമൻ, എ എം ചന്ദ്രൻ , ആർ വിനോദ് , കെ കൃഷ്ണൻ കുട്ടി എന്നിവർ പ്രസംഗിച്ചു .പ്രേംകുമാർ, വി രാജൻ, എൻ ഗണേശൻ ,രാജമ്മ എം ജി , സുകുമാരി അന്തോണി, കറുപ്പസ്വാമി എന്നിവർ നേതൃത്വം നൽകി.

