കട്ടപ്പന ഗവൺമെന്റ് കോളേജിന്റെ ഗോൾഡൻ ജൂബിലി ആഘോഷമായി ബന്ധപ്പെട്ടുള്ള സ്വാഗത സംഘ രൂപീകരണം നടന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
കട്ടപ്പന ഗവൺമെന്റ് കോളേജിന്റെ ഗോൾഡൻ ജൂബിലി ആഘോഷമായി ബന്ധപ്പെട്ടുള്ള സ്വാഗത സംഘ രൂപീകരണം നടന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സ്വാഗത സംഘ രൂപീകരഞ്ഞ യോഗം ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു
vo
കട്ടപ്പന ഗവൺമെൻ്റ കോളേജ് ഗോൾഡൻ ജൂബില നിറവിലാണ്. കോളേജിൻെ ആഘോഷ പരിപാടിക്കായി ആലോചന യോഗം ചേർന്നു. കോളേജ് ലൈബ്രറി ഹാളിൽ നടന്ന യോഗത്തിൽ നിന്ന് സ്വാഗത സംഘത്തിന് രൂപം നൽകി. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ സദാനന്ദൻ എ കെ അധ്യക്ഷനായിരുന്നു. ഇടുക്കി എംപി അഡ്വ.ഡിന്‍ കുര്യാക്കോസ് സ്വാഗത സംഘം രൂപീകരണം ഉദ്ഘാടനം ചെയ്തു .
കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി.സംഘാടക സമിതിയുടെ രക്ഷാധികാരികളായി 1.അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എംപി ഇടുക്കി
2. ശ്രീ ആസിഫ് കെ യൂസഫ് ഡയറക്ടർ ഓഫ് കൊളജിയേറ്റ് എജുക്കേഷൻ
3. Dr. ദിനേശൻ ചെറുവാട്ട് ജില്ലാ കളക്ടർ ഇടുക്കി എന്നിവരെ തിരഞ്ഞെടുത്തു.
സംഘാടകസമിതിയുടെ ചെയർപേഴ്സൺ ആയി ശ്രീ റോയി കെ പൗലോസ് എംഎൽഎ, വൈസ് ചെയർപേഴ്സൺ ആയി 1)ജോയി വെട്ടിക്കുഴി മുൻസിപ്പൽ ചെയർമാൻ,'കട്ടപ്പന,
2)റോഷി അഗസ്റ്റിൻ( മുൻ കേരള ജലവിഭവ വകുപ്പ് മന്ത്രി )
3) പ്രൊഫ. സദാനന്ദൻ എ കെ, കോളേജ് പ്രിൻസിപ്പൽ എന്നിവരെയും ജനറൽ കൺവീനറായി പ്രൊഫസർ (ഡോ.) സിമി സെബാസ്റ്റ്യനെയും തിരഞ്ഞെടുത്തു . കൂടാതെ 251 അംഗ സ്വാഗതസംഘവും 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. കൺവീനർമാരായി ശ്രീ തോമസ് രാജൻ, അലുമിനി അസോസിയേഷൻ പ്രസിഡന്റ്, ബിജു കെ. എസ്, പി ടി എ വൈസ് പ്രസിഡന്റ്, അനൂപ് ജെ ആലയ്ക്കാപ്പള്ളി, വി.ആർ സജി, മനോജ് മുരളി, ഡോ അൽസൺ മാർട്ട്, ഡോ. സജീവ് യു.എസ്. എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ സബ് കമ്മിറ്റി കളുടെ ചെയർമാൻമാരായി അഡ്വ.മനോജ് എം തോമസ്, ലീലാമ്മ ബേബി, MC ബിജു, മഞ്ചു സതീഷ് , എം സി ബോബൻ, സാജൻ ജോർജ്ജ്, മാത്യു ജോർജ്ജ്, സിജു ചക്കുംമൂടൻ , കെ.ആർ രാമചന്ദ്രൻ , ലിജോ ബി ബേബി, സൂര്യ ലാൽ , കെഎസ് രാജീവ് എന്നിവരെ തിരഞ്ഞെടുത്തു.



