കട്ടപ്പന നഗരസഭയിലെ എസ്എസ് എൽസി +2 പരീക്ഷകളിൽ ഫുൾ A+ ലഭിച്ചവരെയും ഡിഗ്രി റാങ്ക് ഹോൾഡേഴ്‌സിനെയും ആദരിച്ചു

എസ്എസ്എൽസി +2 പരീക്ഷകളിൽ ഫുൾ A+ ലഭിച്ചവരെയും ഡിഗ്രി റാങ്ക് ഹോൾഡേഴ്സിനും പത്ത് വർഷമായി കട്ടപ്പന നഗരസഭ ആദരവ് നൽകി വരികയാണ്.നഗരസഭാ ഹാളിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ. കെ.ജെ.ബെന്നി അധ്യക്ഷനായിരുന്നു.ഇടുക്കി എം. പി . അഡ്വ. ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.വിവിധ പരീക്ഷകളിൽ റാങ്ക് ജേതാക്കളായ മൂന്ന് പേരെയും +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ 63 വിദ്യാർത്ഥികൾക്കും SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ- 87 കുട്ടികൾക്കുമാണ് മൊമൻ്റോ വിതരണം ചെയ്തത്.
നഗരസഭ മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബി മോൾ രാജൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ബേബി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായിൽ തുടങ്ങിയവർ സംസാരിച്ചു.