കുമളി ചെങ്കരയിൽ വീടു കുത്തിത്തുറന്ന് പണം മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളിയെ അസമിൽ നിന്നും അറസ്റ്റ് ചെയ്തു

കുമളി: ചെങ്കരയിൽ വീട് കുത്തിത്തുറന്ന് പണം മോഷ്ടിച്ച അസം സ്വദേശിയെ വിജയവാഡയിൽ നിന്നും കുമളി പോലീസ് അറസ്റ്റ് ചെയ്തു. അസം ദറാങ്ങ് ജില്ലയിലെ ഫക്കിർ അലി (23) യെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ 27 ന് ചെങ്കര എസ്എംഎൽ എസ്റ്റേറ്റിലെ 59 ാം നമ്പർ ലയത്തിന്റെ വാതിൽ പൊളിച്ച് കയറിയ പ്രതി രണ്ടു ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു.
ശേഷം അസമിലേക്ക് നാടുവിട്ട പ്രതിയെ അഞ്ചു ദിവസത്തിനുള്ളിൽ കുമളി പോലീസ് അറസ്റ്റ് ചെയ്ത് തിരികെയെത്തിച്ചു. കുമളി സിഐ പി എസ്.സുജിത്ത് , എസ്‌ഐ മാരായ ജെഫി ജോർജ്ജ് , അനന്ദു, ജമാൽ, എസ്‌സിപിഒ ബിജു, സിപിഒമാരായ മാരിയപ്പൻ , ഷിനാസ്, എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.