കട്ടപ്പന വലിയകണ്ടം അങ്കണവാടിക്കുള്ളിലെ പ്ലാസ്റ്റിക് നിക്ഷേപം നീക്കണമെന്ന ആവശ്യം ശക്തമാവുന്നു

കട്ടപ്പന വലിയ കണ്ടം അംങ്കണവാടിയുടെ ഫിറ്റ്നസ് നഷ്ടപ്പെട്ടതോടെ കുട്ടികളുടെ പഠനം വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് ഇവിടെ പ്ലാസ്റ്റിക് നിക്ഷേപം ആരംഭിച്ചത്. തെരുവ് നായ്ക്കളുടെ ശല്യം മൂലം പ്രദേശവാസികൾക്ക് റോഡിൽ കൂടി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കുകയാണെന്നുംഇതിനൊരു പരിഹാരം കാണണം എന്നുമാണ് ജനങ്ങളുടെ ആവശ്യം.
തെരുവുനായ്ക്കൾ നഹി അടക്കമുള്ള വസ്തുക്കൾ റോഡിലൂടെ വലിച്ചിടുന്നതും പതിവാണ്.കൂടാതെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളവുമായി മാറിയിരിക്കുകയാണ് എന്നാണ് ആരോപണമുയുന്നത്.
അടിയന്തരമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമുള്ളതാ നീക്കം ചെയ്ത് പുതിയ അംഗണവാടി കെട്ടിടം നിർമ്മിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങുമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.