പേവിഷബാധ (RABIES ) സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ ക്യാമ്പയിൻ, പ്രതിജ്ഞ സംഘടിപ്പിച്ചു

ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പേ വിഷബാധ ബോധവൽക്കരണ ക്യാമ്പയിൻ നടത്തി. നായ്ക്കൾ, മറ്റു മൃഗങ്ങളുടെ കടിയേറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ, പ്രതിരോധ വാക്സിൻ എടുക്കേണ്ട പ്രാധാന്യം എന്നീ വിഷയങ്ങൾ ആസ്പദമാക്കി സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.
പ്രസ്തുത പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പുള്ളിക്കാനം സെൻ്റ് തോമസ്സ് ഹൈസ്ക്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ്സ് നിർവ്വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ ക്ലാസ്സ് നയിച്ചു. JHI മധു എം പ്രതിജ്ഞ ചൊല്ലി കൊടുത്തു. JHl ശ്യാം ,JPHN സുജാത, MLSP വീണ, HM സിസ്റ്റർ മെർലിറ്റ് എന്നിവർ സംസാരിച്ചു. ആശ പ്രവർത്തക ഷേർളി സോമരാജ് നന്ദി രേഖപ്പെടുത്തി.