ജെ. പി. എം. കോളേജിൽ വിജ്ഞാനോത്സവം നടത്തപ്പെട്ടു

Jul 1, 2025 - 12:39
 0
ജെ. പി. എം. കോളേജിൽ വിജ്ഞാനോത്സവം നടത്തപ്പെട്ടു
This is the title of the web page

ലബ്ബക്കട: ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാംവർഷ ബിരുദവിദ്യാർത്ഥികൾകളുടെ പ്രവേശനോത്സവം ജലവിഭവമന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ചിലെ വിദ്യാഭ്യാസ മേഖലയിൽ ജെ. പി . എം. കോളേജ് നൽകികൊണ്ടിരിക്കുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അഭിപ്രായപ്പെടുകയും കൂടാതെ നിരവധി സർവ്വകലാശാലാ റാങ്കുകൾ കരസ്ഥമാക്കുവാൻ കഴിഞ്ഞതിൽ സ്ഥാപനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സി. എസ്. ടി. വൈദികരുടെ നേതൃത്വത്തിലുള്ള ഈ വൈജ്ഞാനിക ഉദ്യമത്തിൽ നാടിനും കുടിയേറ്റമേഖലയ്ക്കുമുണ്ടായ അഭിവൃദ്ധിയെ അനുസ്മരിക്കുകയും ചെയ്തു.കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി. അധ്യക്ഷനായിരുന്ന ചടങ്ങിൽ സെൻ്റ്. ജോസഫ് പ്രോവിൻസ് ഓഡിറ്റർ ഫാ. മാത്യു മുണ്ടിയത്ത് സി. എസ്. ടി. മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവസന്ദേശം നൽകി. വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. സ്വാഗതമാശംസിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് , ജെ. പി. എം. ബി. എഡ്. കോളേജ് പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട് , കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി., പി. റ്റി. എ. പ്രതിനിധി തങ്കച്ചൻ പാമ്പാടുംപാറ, അലുമിനി അസോസിയേഷൻ പ്രസിഡൻ്റ് ജോജോ കുമ്പളന്താനം എന്നിവർ ആശംസയർപ്പിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിപാടിയുടെ ഭാഗമായി അർഷമോൾ ആർ., ഷിജിൻ അലക്സ്, അഭിനയ സുബാഷ് തുടങ്ങിയ റാങ്ക് ജേതാക്കളെയും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു. വിവിധ ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ തിരിതെളിച്ച് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. നോഡൽ ഓഫീസർ സനൂപ് കുമാർ ടി. സ് . നന്ദിയർപ്പിച്ചു. നിരവധി രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow