കട്ടപ്പന ഗവണ്മെന്റ് കോളേജിൽ 'വിജ്ഞാനോത്സവം 2025' മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു

നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാനോത്സവം 2025 ന്റെ കോളേജ് തല ഉത്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം വളർച്ചയുടെ പാതയിലെന്നും നാല് വർഷ ബിരുദ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്ക് നിരവധി അവസരങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ 10 മണിക്ക് കോഴിക്കോട് സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സംസ്ഥാന തല ഉത്ഘാടനം നിർവഹിച്ചു. കോളേജ് തല ഉത്ഘാടന യോഗത്തിൽ കട്ടപ്പന ഗവണ്മെന്റ് കോളജിൽ കോളേജ് പ്രിൻസിപ്പൽ ഡോ കണ്ണൻ വി അധ്യക്ഷത വഹിച്ചു.
കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ഒ സി അലോഷ്യസ് മുഖ്യ പ്രഭാഷണം നടത്തി. പി ടി എ വൈസ് പ്രസിഡന്റ് സുരേഷ് പി എസ്, എം ജി സർവകലാശാല സിന്ഡിക്കേറ്റ് അംഗം ഡോ സെനോ ജോസ്, സെനറ്റ് അംഗം ഡോ സിമി സെബാസ്റ്റ്യൻ, ഡോ ജോബിൻ സഹദേവൻ, ക്യാപ്റ്റൻ ടോജി ഡോമിനിക്, ഡോ എസ് ജെ ഷാബു, സനൂജ സഹദേവൻ, അനു പങ്കജ്, സ്വരാഗ് ഇ കെ എന്നിവർ സംസാരിച്ചു.