പുതിയ തലമുറക്ക് മുൻ തലമുറയുടെ ജീവിത രീതികൾ പരിചയപ്പെടുത്താൻ മേളയൊരുക്കി നരിയൻപാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ.
പഴയക്കാല ജീവിത രീതിയും പഠനവും ഭക്ഷണക്രമങ്ങളുമെല്ലാം പുതു തലമുറക്ക് മനസിലാക്കി കൊടുക്കുക എന്ന ലഷ്യത്തോടെയാണ് ഓർമ്മച്ചെപ്പ് ഒരുക്കിയത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പ്രദർശനം സംഘടിപ്പിച്ചത്. മുൻ കാലത്തെ പഠനത്തിനുണ്ടായിരുന്ന ഉപകരണങ്ങൾ, വീട്ടിലും അടുക്കളയിലും ഉപയോഗിച്ചിരുന്ന സാധനങ്ങൾ, കൃഷിക്കായി ഉപയോഗിച്ചിരുത്ത ആയുധങ്ങൾ സംഗീത ഉപകരണങ്ങൾ തുടങ്ങി പഴയക്കാലത്തെ നിരവധി സാധനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രദർശനമാണ് ഒരുക്കിയത്. പുതിയ തലമുറക്ക് അന്യമായ സാധനങ്ങളായിരുത്തു പ്രദർശനത്തിലുണ്ടായിരുന്നത്.
പഴയകാല ഭക്ഷണ സാധനങ്ങൾ പരിചയപ്പെടാനും മേള ഉപകരിച്ചു. മുമ്പ് അടുക്കളയിൽ വിശപ്പിനായി വിളമ്പുന്ന വിഭവങ്ങൾ, പലഹാരങ്ങൾ, പഴയകാല മിഠായികൾ ഇവയെല്ലാം കാണികളിൽ അത്‌ഭുതം നിറച്ചു.
രക്ഷിതാക്കളും അധ്യാപകരും ചേർന്നാണ് പ്രദർശനത്തിനായുള്ള പഴയകാല ഭക്ഷണങ്ങൾ വീണ്ടും അരങ്ങിലെത്തിച്ചത്. പഴമയിൽ നിന്നും പുതുമയിലേക്കുള്ള പ്രയാണത്തിലെ മാറ്റം തിരിച്ചറിയാൻ കഴിയും വിധം പഴമയും പുതുമയും സമന്യയിപ്പിച്ചുള്ള പ്രശനം ഏറെ വിലപ്പെട്ടതായി മാറി.



