24- മത് ഇടുക്കി ജില്ലാ ജൂനിയർ - സബ്ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ് കട്ടപ്പന സ്വരാജ് ഷൈൻ സ്റ്റാർ അക്കാഡമിക്ക്

തൊടുപുഴ വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ നടന്ന ഇടുക്കി ജില്ലാ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് റിട്ടയേർഡ് ജില്ലാ പോലീസ് മേധാവി അലക്സ് എം. വർക്കി IPS ഉത്ഘാടനം നിർവഹിച്ചു.കേരളാ സ്റ്റേറ്റ് അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബേബി വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു.
ചാമ്പ്യൻഷിപ്പിനു ഇടുക്കി ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് ജോയ് ജോസഫ്,വൈസ് പ്രസിഡന്റ്‌പോൾസൺ മാത്യു,സെക്രട്ടറി അലൻ ബേബി, ജോയിന്റ് സെക്രട്ടറി സനൽകുമാർ, ഷൈൻ സ്റ്റാർ അക്കാഡമി ഡയറക്ടർ വിനോസൺ ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു.കട്ടപ്പന സ്വരാജ് ഷൈൻ സ്റ്റാർ അക്കാഡമിക്ക് ഓവറോൾ ചാമ്പ്യൻഷിപ്പും.വണ്ടമറ്റം അക്വാട്ടിക് സെന്ററിന് റണ്ണറപ്പും ലഭിച്ചു.
അത്യധികം വാശിയേറിയ നീന്തൽ മത്സരങ്ങളിൽ വിവിധ ഗ്രൂപ്പുകളിലായി 70 മത്സരാർത്ഥികൾ മാറ്റുരച്ചു.സമാപന സമ്മേളനത്തിൽ വിജയികൾക്ക് കേരള സ്റ്റേറ്റ് അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റും ഇന്റർനാഷണൽ നീന്തൽ മെഡൽ ജേതാവുമായ ബേബി വർഗ്ഗീസ്, ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ജോയ് ജോസഫ് അസോസിയേഷൻ സെക്രട്ടറി അലൻ ബേബി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.