ശക്തമായ മഴയെ തുടർന്ന് വണ്ടിപ്പെരിയാർ മേഖലയിൽ വ്യാപകമായ മണ്ണിടിച്ചിൽ

ഇന്നലെ രാവിലെയും രാത്രിയുമായി ശക്തമായ മഴയാണ് പീരുമേട് മേഖലയിൽ പെയ്തിറങ്ങിയത്. വണ്ടിപ്പെരിയാർ പ്രദേശത്ത് ശക്തമായ മഴയെത്തുടർന്ന് വ്യാപകമായ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നത്.വണ്ടിപ്പെരിയാർ ടൗണിനോട് ചേർന്നുള്ള കോണിമാറ എസ്റ്റേറ്റ് വക 30 ഓളം ഉയരമുള്ള മന്തിട്ട ഇടിഞ്ഞു.
ടൗണിൽ പ്രവർത്തിക്കുന്ന മുബാറക്ക് ബിൽഡിങ്ങിന്റെ ഒരു വശത്തേക്കാണ് മണ്ണ് വീണിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുൻപ് സമ്മാനമായ രീതിയിൽ തന്നെ ഇവിടെ നിന്നും മണ്ണിടിച്ചിൽ ഉണ്ടായി റോഡിലേക്ക് വീഴുകയും ഗതാഗത തടസ്സങ്ങൾ ഏർപ്പെടുകയും ചെയ്തിരുന്നു.ആളപായം ഒന്നും ഉണ്ടായിരുന്നില്ല.എന്നാൽ മന്തിട്ട ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവിടെ അപകടാവസ്ഥ നിലനിൽക്കുകയാണ്.
ഇതേ തുടർന്നാണ് വെളുപ്പിന് രണ്ട് മണിയോടുകൂടി വണ്ടിപ്പെരിയാർ വള്ളക്കടവ് പ്ലാമൂട് പ്രദേശത്ത് മണ്ണിടിഞ്ഞ് റോഡിലേക്കണ് വീണത്. ഈ സമയം ഫോറസ്റ്റ് വാഹനം പെട്രോളിങ് നടത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചത് അനുസരിച്ച് ഇവർ എത്തുകയും മണ്ണിടിച്ചിലിനൊപ്പം റോഡിലേക്ക് വീണിരിക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്തു. ഏതാണ്ട് ഒരു മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തിരുന്നു.പിന്നീട് ഇന്ന് രാവിലെ ജെസിബി എത്തിച്ചാണ് റോഡിലെ മണ്ണ് പൂർണമായും എടുത്ത് മാറ്റിയത്.
ഇതോടൊപ്പം ആണ് രാത്രി പെയ്തിറങ്ങിയ ശക്തമായ മഴയിൽ വണ്ടിപ്പെരിയാർ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന മൂന്നോളം ആളുകളുടെ വീടുകളിലേക്ക് പോകുന്ന വഴി ഇടിഞ്ഞുപോയത്. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ വീട്ടിലേക്ക് വരാനുള്ള വഴി പൂർണമായും തകർന്ന അവസ്ഥയിലാണെന്നും വീട് അപകടാവസ്ഥയിൽ ആണെന്നും അടിയന്തരമായി ബന്ധപ്പെട്ട അധികൃത ഇടപെടണമെന്നും പ്രദേശവാസിയായ ശ്യാമള സാലി പറഞ്ഞു.