പീരുമേട്ടിലെ യുവതിയുടെ കൊലപാതകം ; സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി ഇടുക്കി ജില്ലാ പോലീസ് മേധാവി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു

പീരുമേട് മീൻമുട്ടി വനമേഖലയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി ഇടുക്കി ജില്ലാ പോലീസ് മേധാവി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പീരുമേട് സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന സിറ്റിങ്ങിൽ ആണ് ഉത്തരവുണ്ടായത്.
ഭാര്യയെ കാട്ടാന ചവിട്ടി കൊന്നതാണെന്ന് കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് ആരോപിച്ച സാഹചര്യത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ സമർപ്പിച്ച പരാതിയിൽ ആണ് നടപടി. എന്നാൽ യുവതിയെ കാട്ടാന കൊന്നതായി പോസ്റ്റ്മോർട്ടം പരിശോധനയിൽ തെളിഞ്ഞിട്ടില്ലെന്ന സൂചനയും പരാതിക്കാരൻ അറിയിച്ചു. എസ്പിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും.