ജൂൺ 21 സാർവദേശിക യോഗാ ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിൽ ഒരാഴ്ചകാലം നീണ്ടുനിൽക്കുന്ന യോഗ വാരാചരണം നടത്തപ്പെടുന്നു. ജൂൺ 20ന് ആരംഭിച്ച് ജൂൺ 25ന് അവസാനിക്കുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്

ജില്ലയിൽ 44 ആയുഷ് കേന്ദ്രങ്ങളാണ് പ്രവർത്തിച്ചു വരുന്നത്. ഇതിന്റെ കീഴിൽ വിവിധ കേന്ദ്രങ്ങളിലായി ജൂൺ 20 മുതൽ 25 ആം തിയതിവരെയുള്ള ദിവസങ്ങളിലാണ് യോഗ വാരാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.വിവിധ പ്രായക്കാർക്കും വിവിധ വിഭാഗങ്ങൾക്കുമായാണ് യോഗ പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്, യോഗ വാരാചരണത്തിന്റെ ഭാഗമായി കുട്ടികളെ കോർത്തിണക്കിക്കൊണ്ട് യോഗ വിത്ത് പെറ്റ്സ്, പൊതുജനങ്ങൾക്കായി യോഗ വിത്ത് നേച്ചർ എന്നിങ്ങനെ രണ്ട് മത്സരങ്ങളും സംഘടിപ്പിക്കുന്നു.
19 താം തിയതി 10 മണി മുതൽ 21 ആം തിയതി വൈകിട്ട് 5 മണിവരെയാണ് മത്സരം.വിജയികളെ ഇരുപത്തിമൂന്നാം തീയതി പ്രഖ്യാപിക്കും. മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും പ്രോത്സാഹന സമ്മാനമായി രണ്ടുപേർക്ക് 500 രൂപ വീതവും നൽകും. വാർത്താസമ്മേളനത്തിൽ നാഷണൽ ആയുഷ്മെന്റ് ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ കെ എസ് ശ്രീദർശൻ ,പാറമാവ് ജില്ലാ ആയുർവേദ ആശുപത്രിയിലെ യോഗ ഡെമോൺസ്ട്രർ ദീപു അശോകൻ, യോഗ അധ്യാപകരായ ലാൽ കെ പുത്തൻപറമ്പിൽ, സുരേഷ് കെ കെ, ഡോക്ടർ ആതിര റെജി എന്നിവർ പങ്കെടുത്തു