നവ ഇടുക്കി ജനകീയ വികസന ദ്വദിന ശില്പശാലഇടുക്കി കാൽവരി മൗണ്ടിൽ ആരംഭിച്ചു. കാൽവരി മൗണ്ട് സെൻ്റ് ജോർജ് പാരിഷ്ഹാളിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൻ്റെ ഉത്ഘാടനം മുൻ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് നിർവഹിച്ചു

ഇടുക്കിയിലെ മുൻ സി.പി.എം നേതാവും മുൻ എം.എൽ.എയുമായിരുന്ന എം.ജിനദേവൻ്റെ സ്മരണാർത്ഥം രൂപീകരിച്ച ജിനദേവൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൻ്റെയും തിരുവനന്തപുരം എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൻ്റെയും ആഭ്യമുഖ്യത്തിലാണ് നവഇടുക്കി ജനകീയ വികസന ദ്വിദിന ശില്പശാല സങ്കടിപ്പിച്ചത്. കാൽവരി മൗണ്ട് സെൻ്റ് ജോർജ് പാരീഷ് ഹാളിൽ നടന്ന ഉത്ഘാടന യോഗത്തിൽ സി.പി.ഐ.എം ജില്ല സെക്രട്ടറി സി.വി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.
മുൻധനകാര്യ വകുപ്പ് മന്ത്രി ഡോ: ടി.എം. തോമസ് ഐസക്ക് ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.രണ്ടു ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ പശ്ചാത്തല വികസനം ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, എസ്.സി..എസ് .ടി മേഖലയുടെ വികസനം എന്നി വിഷയങ്ങളിൽ സെമിനാറുകളും ഉണ്ടായിരിക്കും.
ഇടുക്കി ജില്ലയിൽ നിന്ന് നീറ്റ് പരിക്ഷയിൽ റാങ്ക് നേടിയ ബി. ശിവതേജസ്, ലിയോ പി.കെ. ആഗ്നസ്,അഫ്നാസ് ഷക്കിർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.ഇടുക്കി പക്കേജ് ഒരു അവലോകനം എന്ന വിഷയത്തിൽ പ്ലാനിംഗ് ബോർഡ് അംഗം ആർ.രാം കുമാർ സെമിനാർ നയിച്ചു.ഉടുമ്പൻചോല എം.എൽ.എ.എം.എം.മണി. ഡി.സി.സി. പ്രസിഡന്റ്സി.പി. മാത്യു.മുൻ എം.പി. .ജോയിസ് ജോർജ്,റോമിയോ സെബാസ്റ്റ്യൻ, ഫദർ ഫിലിപ്പ് മണ്ണകത്ത്, വർഗ്ഗിസ് വെട്ടിയാങ്കൽ, തോമസ് മാത്യു എന്നിവർ സംസാരിച്ചു.ദ്വിദിന ശില്പശാലയുടെ സമാപന സമ്മേളനം നാളെ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.