വെള്ളയാംകുടി സെന്റ് ജെറോംസ് എൽ പി സ്കൂളിൽ പുതിയതായി ആരംഭിച്ച എൽകെജി,യുകെജി ക്ലാസുകളുടെ പ്രവർത്തന ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു

നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങളും ബലൂണും നൽകി സ്വീകരിച്ചു. എൽപി സ്കൂളിലെ കലാകാരന്മാരുടെ ചെണ്ടമേളം പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.ഒപ്പം വിദ്യാർത്ഥികളുടെ കലാ പരിപാടികളും നടന്നു.സ്കൂൾ മാനേജർ മോൺ. അബ്രഹാം പുറയാട്ട് ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡണ്ട് നൈസ് പാറപ്പുറത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബീന സിബി, എം പി ടി എ പ്രസിഡണ്ട് ആഷാ ജോമോൻ, സെന്റ് ജെറോംസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മഠത്തിൽ, എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ സൈജു ജോസഫ്, അധ്യാപിക മഞ്ജു മാത്യു എന്നിവർ സംസാരിച്ചു.