വിവിധ സർക്കാർ ഓഫീസുകൾ അടക്കം പ്രവർത്തിക്കുന്ന കട്ടപ്പന മിനി സിവിൽ സ്റ്റേഷനിലെ പൊതു ശുചിമുറി വൃത്തിഹീനമായി കിടക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നു

കട്ടപ്പന മിനി സിവിൽ സ്റ്റേഷനിലെ പൊതു ശുചിമുറിയാണ് വൃത്തിഹീനമായി കിടക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകൾ, എക്സൈസ് ഓഫീസ് , റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ അടക്കം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതിനാൽ നിരവധി ആളുകളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. ഇവർക്കൊക്കെ അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ തക്കവിധം ഉള്ള പൊതുശുചി മുറിയാണ് വൃത്തി ഹീനമായി കിടക്കുന്നത്.
വൃത്തിഹീനമായതോടെ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. കൃത്യമായ ഇടവേളകളിൽ ഇത് ശുചിയാക്കാത്തതാണ് കാരണം എന്നും ആളുകൾ പറയുന്നു. ഈ സിവിൽ സ്റ്റേഷനിൽ ജോലി ചെയ്യുന്ന വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇതിന് പിന്നിലെന്നും ചൂണ്ടുകാണിക്കുന്നുണ്ട്.