കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടന്നു. കെ പി സി സി സെക്രട്ടറി എം എൻ ഗോപി മാർച്ച് ഉത്ഘാടനം ചെയ്തു

കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടന്നു. കെ പി സി സി സെക്രട്ടറി എം എൻ ഗോപി മാർച്ച് ഉത്ഘാടനം ചെയ്തു.സമൂഹത്തെ വിറ്റ് കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്ന് എം.എൻ ഗോപി ആരോപിച്ചു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഏകാധിപതിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ . കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ കഴിവുള്ള ഒരു മന്ത്രിമാർപോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെയും , കോൺഗ്രസ് നേതാക്കളെയും , മാധ്യമ പ്രവർത്തകരെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കെ പി സി സി ആഹ്വാനപ്രകാരമാണ് മാർച്ച് സംഘടിപ്പിച്ചത്.
മാർച്ചിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. ഉപ്പുതറ വലിയ പാലത്തിൽ നിന്നുമാരംഭിച്ച മാർച്ച് കാക്കത്തോട് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡി സി സി സെക്രട്ടറിമാരായ അഡ്വ. അരുൺ പൊടിപാറ, ബെന്നി പെരുവന്താനം, വി കെ കുഞ്ഞുമോൻ , കെ ജെ ജോസുകുട്ടി,വി എസ് ഷാൽ , ഫ്രാൻസീസ് ദേവസ്യ, പി എം വർക്കി പൊടിപാറ, ജോണി ഇഞ്ചിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.