കട്ടപ്പന വള്ളക്കടവിൽ അപകട ഭീഷണി ഉയർത്തി നിന്ന വാഗമരം നാട്ടുകാരുടെ നേതൃത്വത്തിൽ വെട്ടി മാറ്റി

കട്ടപ്പന നഗരസഭയിൽ ഉൾപ്പെട്ട വള്ളക്കടവ് ടൗണിൽ നിൽക്കുന്ന വാഗമരമാണ് കാലപ്പഴക്കം മൂലം അപകട ഭീഷണി ഉയർത്തി നിന്നത്. മരത്തിൻറെ ചുവടുകളെല്ലാം ദ്രവിച്ച് ഏത് നിമിഷവും ഇത് നിലം പതിക്കുന്ന സാഹചര്യത്തിൽ ആയിരുന്നു.
വിഷയം സംബന്ധിച്ച് നിരവധി തവണ പ്രദേശത്തെ വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും നഗരസഭ അധികൃതർ മുൻപാകെ പരാതികളും നിവേദനങ്ങൾ നൽകിയെങ്കിലും ഈ മരം ദേശീയപാതയോരത്ത് നിൽക്കുന്നതുകൊണ്ട് മരം മുറിക്കേണ്ടത് ദേശീയപാത അധികൃതർ ആണെന്ന് വാദമാണ് നഗരസഭ ഉയർത്തിയത്. നടപടി ഉണ്ടാക്കാത്ത പക്ഷമാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്ന് മരം മുറിച്ചുമാറ്റിയത്.
നിരവധി വാഹനങ്ങൾ സ്കൂൾ കുട്ടികൾ അടക്കം നിൽക്കുന്ന സ്ഥലത്തിന് അരികിലാണ് ഈ മരം നിലകൊണ്ടിരുന്നത്. ശക്തമായ മഴയോ കാറ്റോ ഉണ്ടായാൽ ഈ മരം ഏത് നിമിഷവും നിലമ്പതിക്കാം. ഈ സാഹചര്യം മുൻകൂട്ടി മനസ്സിലാക്കിയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിച്ചത്.