ഇടുക്കിയുടെ പാദുവാ എന്നറിയപ്പെടുന്ന കട്ടപ്പന വെട്ടിക്കുഴകവല സെൻറ് പോൾസ് ആശ്രമത്തിൽ നടന്നുവന്നിരുന്ന അത്ഭുതപ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷം സമാപിച്ചു

ഇടുക്കിയുടെ പാദുവ എന്നറിയപ്പെടുന്ന കട്ടപ്പന വെട്ടിക്കുഴകവല സെൻറ് പോൾ ആശ്രമ ദേവാലയത്തിൽ അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷവും നൊവേനയും ജൂൺമാസം മൂന്നാം തീയതിയാണ് തുടക്കമായത്.പെരുന്നാളിന്റെ സമാപന ദിവസമായ ഇന്നാണ് പ്രധാന തിരുനാൾ ചടങ്ങുകൾ നടന്നത്.
രാവിലെ ആരാധന വിശുദ്ധ കുർബാന നൊവേന തിരുശേഷിപ്പ് വണക്കം നേർച്ച വിതരണം ആരാധന ജപമാല തുടങ്ങിയ കർമ്മങ്ങൾക്ക് ശേഷം രാവിലെ 10 30 ന് ആഘോഷമായ തിരുനാൾ കുർബാന നടന്നു. ഫാദർ മാത്യു ചെറുപറമ്പിൽ ഫാ: സോനു മേലേടത്ത് ധാർമികത്വം വഹിച്ചു.ഫാദർ ബിനോയി തേനമ്മാക്കൽ തിരുനാൾ സന്ദേശം നൽകി.
തുടർന്ന് ലദീഞ്ഞ് പ്രദക്ഷിണം ഊട്ടു നേർച്ച എന്നിവയും നടന്നു.വൈകിട്ട് മൂന്നു മുപ്പതിന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാദർ സേനറ്റ് മുഖ്യ കാർമികത്വം വഹിച്ചു.വൈകിട്ട് 5 30ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാദർ വിനയ് തേക്കിനാത്ത് കാർമികത്വം വഹിച്ചു.7 മണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാദർ പ്രദീഷ് കാരിക്കുന്നേൽ കാർമ്മികനായിരുന്നു.
പെരുന്നാൾ ആഘോഷത്തിന്റെവിവിധ ദിവസങ്ങളിൽ പ്രത്യേക നിയോഗങ്ങൾ വെച്ചാണ് പെരുന്നാൾ കർമ്മങ്ങൾ നടക്കുന്നത്.സമാപന ദിവസമായ ഇന്ന് നിരവധി വിശ്വാസികളാണ് തിരുനാൾ ആഘോഷചടങ്ങുകളിൽ പങ്കെടുത്തത്.ഫാദർ അലോഷ്യസ് പോളയ്ക്കൽ, സോനു മേലേടത്ത്, ബാബു ജോബ് , ചാക്കോ കൂറും മുളം തടത്തിൽ , ജോസ് പേടിക്കാട്ടുകുന്നേൽ എന്നിവർ നേതൃത്വം വഹിച്ചു.