ഏലപ്പാറക്ക് എം പി അനുവദിച്ച ആമ്പുലൻസ് സ്വകാര്യ സ്കൂൾ ഗ്രൗണ്ടിൽ വിശ്രമത്തിൽ . 3 മാസം മുമ്പ് എത്തിയ ആമ്പുലൻസ് ജനങ്ങൾക്ക് ഇതുവരെയും പ്രയോജനപ്പെടുത്താൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല
ഏലപ്പാറ പഞ്ചായത്തിന് ഇടുക്കി എം പി അഡ്വ:ഡീൻ കുര്യാക്കോസ് അനുവദിച്ച ആബുലൻസ് പ്രവർത്തിക്കാതെ കിടന്ന് നശിക്കുന്നു. പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പ് കേടാണ് ആബുലൻസ് പ്രയോജനപ്പെടുത്താൻ കഴിയാത്തതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഡീൻ കുര്യാക്കോസ് എം പി കേന്ദ്ര വെയർ ഹൗസിംഗ് കോർപറേഷന്റെ സഹായത്തോടെയാണ് ആബുലൻസ് അനുദിച്ചത്. ഏലപ്പാറ പഞ്ചായത്തിനും പെരുവന്താനം പഞ്ചായത്തിനും ഒരുമിച്ചാണ് എം പി ആമ്പുലൻസ് അനുവദിച്ച് എത്തിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ആമ്പുലൽസ് പഞ്ചായത്തുകളിൽ എത്തിയത്. പെരുവന്താനം പഞ്ചായത്തിൽ ആമ്പുലൻസിന്റെ സേവനം ലഭ്യമായിട്ടും ഏലപ്പാറയിൽ ഇനിയും ആമ്പുലൻസിന്റെ സർവ്വീസ് ആരംഭിക്കാനായിട്ടില്ല. ഏലപ്പാറയിലെ സ്വകാര്യ സ്കൂൾ മെതാനിയിൽ കൊണ്ടിട്ടിരിക്കുന്ന വാഹനം
പ്രവർത്തിക്കാതെ മഴയും വെയിലുമേറ്റ് നശിച്ചു കൊണ്ടിരിക്കുകയാണ്. രണ്ട് മാസം മുമ്പ് ഡ്രൈവർമാരുടെ അഭിമുഖം പൂർത്തിയായെങ്കിലും ഇതുവരെയും നിയമനം നടത്തിയിട്ടില്ല. പഞ്ചായത്തിന് ലഭിച്ച ആമ്പുലൻസ് ആരോഗ്യ വകുപ്പിന് കൈമാറണം. തുടർന്ന് ആശുപത്രി വികസന സമിതിയാണ് ആബുലൻസിന്റെ പ്രവർത്തനം ഏറ്റെടുക്കേണ്ടത്. ഇത് വളരെക്കാലം മുമ്പേയുള്ള നിയമമാണ്. വാഹനം എത്തിയാൽ വകുപ്പുകൾ നടപടികൾ പൂർത്തിയാക്കിയാൽ മതി. വാഹനം ഓടുന്നതിൽ തടസമില്ല. ഈ രീതിയിലാണ് പെരുവന്താനം പഞ്ചായത്ത് വാഹനം ഓടിക്കുന്നത്. ആമ്പുലസ് കൈമാറി ഓടിക്കാനുള്ള പ്രാഥമിക നടപടി പോലും സ്വീകരിക്കാൻ ഏലപ്പാറ പഞ്ചായത്ത് തയ്യാറായിട്ടില്ല. മാത്രമല്ല വാഹനം മഴയും വെയിലും ഏൽക്കാതെ നിർത്തിയിടാൻ പോലും സൗകര്യമൊരുക്കാൻ പഞ്ചായത്തിനായിട്ടില്ല. വാഹനം സ്റ്റാർട്ടാക്കാതെ കിടക്കുന്നതിനാൽ യന്ത്രത്തകരാറും സംഭവിക്കാനിടയുണ്ട്. തോട്ടം മേഖലയിലെ സാധാരക്കാർക്ക് പ്രയോജനപ്പെടുത്താൻ പഞ്ചായത്ത് നടപടി സ്വീകരിക്കാതെ സർക്കാരിന്റെ ലക്ഷങ്ങൾ വിലപിടിപ്പുള്ള ആമ്പുലൻസ് നശിപ്പിക്കുകയാണ്. അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ സ്വകാര്യ ആമ്പുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ട തൊഴിലാളികൾ.ലക്ഷങ്ങൾ മുടക്കി സർക്കാർ നൽകിയ ആമ്പുലൻസ് നാട്ടുകാർക്ക് പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവിശ്യം.