ഭൂമിയില്ലാത്തവർക്ക് നൽകിയ ഭൂമി ജില്ലാഭരണകൂടം തിരിച്ച് പിടിച്ചു. എന്ത് ചെയ്യണമെന്നറിയാതെ 17 കുടുംബങ്ങൾ ദുരിതത്തിൽ

Jul 31, 2023 - 09:58
 0
ഭൂമിയില്ലാത്തവർക്ക് നൽകിയ ഭൂമി ജില്ലാഭരണകൂടം തിരിച്ച് പിടിച്ചു. എന്ത് ചെയ്യണമെന്നറിയാതെ 17 കുടുംബങ്ങൾ ദുരിതത്തിൽ
This is the title of the web page

സീറോ ലാൻഡ് പദ്ധതിയിൽ ഭൂമി അനുവദിച്ച് പട്ടയം ലഭിച്ച 17 കുടുംബങ്ങൾ ഇപ്പോഴും പെരുവഴിയിൽ .വേറെ ഭൂമി നൽകാമെന്നു ഉറപ്പു നൽകി  ആദ്യം അനുവദിച്ച മൂന്നു സെന്റു ഭൂമിയുടെ പട്ടയവും ആറു മാസം മുൻപ് കളക്ടർ റദ്ദു ചെയ്തു. ഒരു മാസത്തിനകം ഭൂമി നൽകും എന്നായിരുന്നു  കളക്ടർ നൽകിയ ഉറപ്പ്. ഇതിനു ശേഷം പല തവണ റവന്യൂ  ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. 2010 ലാണ് അയ്യപ്പൻകോവിൽ , കാഞ്ചിയാർ, കട്ടപ്പന, ഇരട്ടയാർ വില്ലേജുകളിലെ ഭൂരഹിതരായ  17 പേർക്ക്  കാഞ്ചിയാർ വെങ്ങാലൂർ കടയിൽ മൂന്നു സെന്റു വീതം  സർക്കാർ ഭൂമി അനുവദിച്ചത്. ഭൂമി അളന്നു തിരിച്ച് പട്ടയവും  നൽകി. പോക്കുവരവ് നടത്തി 17 പേരും  സ്വന്തം പേരിൽ കരമടക്കുകയും ചെയ്തു. എന്നാൽ പല തവണ ആവശ്യപ്പെട്ടെങ്കിലും  സ്ഥലം ഏൽപ്പിച്ചു നൽകാൻ അധികൃതർ തയ്യാറായില്ല.
തുടർന്ന് ഉന്നതാധികൃതർക്ക് പരാതി നൽകി. അതിനിടെ 17 കുടുംബങ്ങൾക്ക് അനുവദിച്ച ഭൂമി  ലൈഫ് പദ്ധതി പ്രകാരം ഫ്ലാറ്റ് പണിയാൻ ഏറ്റെടുക്കുകയാണെന്നും, പകരം വേറേ ഭൂമി നൽകുമെന്നും അറിയിപ്പു കിട്ടി. തുടർന്ന് ഇവരുടെ പട്ടയം തിരിച്ചു വാങ്ങുകയും ,റദ്ദു ചെയ്യുകയും ചെയ്തു.  ആറു മാസം മുൻപ് ഇതു സംബന്ധിച്ച  പരാതി പരിഹരിക്കാൻ  കളക്ടർ അദാലത്തു വിളിച്ചു. ഫ്ലാറ്റു പണിയുന്നതിന് നിശ്ചയിച്ച ഭൂമിയോട്  ചേർന്ന് ഒരു മാസത്തിനകം മൂന്നു  സെന്റു വീതം സ്ഥലം നൽകുമെന്ന് കളക്ടർ ഉറപ്പും നൽകുകയും , സ്ഥലം അളന്നു തിരിക്കാൻ സർവേ വിഭാഗത്തിനും , പതിച്ചു , പട്ടയം കൊടുക്കാൻ തഹസീൽദാർക്കും കളക്ടർ നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഇടതുപക്ഷ സാംസ്കാരിക സമിതി ചെയർമാൻ എം എ ലാലിച്ചന്റെ നേതൃത്വത്തിൽ പല തവണ കളക്ടറെ
നേരിൽ കാണുകയും, റവന്യൂ ഓഫീസുകൾ കയറിയിറങ്ങുകയും ചെയ്തു. കൂലിപ്പണി ചെയ്തും , തൊഴിലുറപ്പു പണിയെ ആശ്രയിച്ചും കഴിയുന്നവരാണ് എല്ലാവരും . വർഷങ്ങളായി ആറായിരം രൂപ വരെ   വാടക നൽകിയാണ് ഇവരുടെ  താമസം. സ്വന്തമായുള്ള ഭൂമിയിൽ കൂര കെട്ടി ഒരു ദിവസമെങ്കിലും അന്തിയുറങ്ങാനുള്ള  ആഗ്രഹമാണ്  അധികൃതരുടെ അനാസ്ഥ മൂലം ഇല്ലാതാകുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow