വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒന്നരക്കിലോ കഞ്ചാവുമായി പ്രതി പിടിയിൽ

ചേലച്ചുവട് , കഞ്ഞിക്കുഴി, പഴയരിക്കണ്ടം മേഖലകളിൽ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് എത്തിച്ചു നൽകിരുന്ന ചേലച്ചുവട് നാലു കമ്പി സ്വദേശി തോപ്പിൽ ജോസ് സത്യനേശൻ ആണ് ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ ആയത്. ചേലച്ചുവട് , കഞ്ഞിക്കുഴി മേഖലകളിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് പ്രതി ജോസ് സത്യനേശൻ പിടിയിൽ ആയത്.
ഏറെ നാളായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ജോസ്,പ്രതിയുടെ സ്കൂട്ടറിൽ നിന്നും ആണ് ഒന്നര കിലോ കഞ്ചാവ് കണ്ട് എടുത്തത്.എക്സൈസ് ഇൻസ്പെകടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘം ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.