കഴിഞ്ഞദിവസം ഇടുക്കി എക്സൈസ് സംഘം നടത്തിയ റെയ്‌ഡിൽ 570 ഗ്രാം ഉണക്ക കഞ്ചാവുമായി പതിനാറാംകണ്ടം പുളിപ്പ്കല്ലുങ്കൽ സന്തോഷിനെ പിടികൂടി

കഴിഞ്ഞദിവസം ഇടുക്കി എക്സൈസ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് പികെയും സംഘവും നടത്തിയ റെയ്‌ഡിൽ 570 ഗ്രാം ഉണക്ക കഞ്ചാവുമായി പതിനാറാംകണ്ടം പുളിപ്പ്കല്ലുങ്കൽ സന്തോഷിനെ പിടികൂടി. ഇടുക്കി വാത്തിക്കുടി പതിനാറാം കണ്ടം ജംഗ്ഷനിൽ നിന്നും പതിനാറാംകണ്ടം ശിവക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന് സമീപമാണ് ഇയാളെ പിടികൂടിയത്.
പ്രതിയെ തുടർനടപടികൾക്കായി തങ്കമണി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. റൈഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സജിമോൻ കെ ഡി, അനിൽ കെ എൻ, പ്രിവന്റ് ഓഫീസർ ജയ്സൺ എ ഡി സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ ഇ ആർ,സനൽ സാഗർ ജിനു ജോ മാത്യു എന്നിവർ പങ്കെടുത്തു.