വൈദ്യുതി പുനസ്ഥാപിക്കാൻ വൈകുന്നത് സർക്കാരിന്റെ അനാസ്ഥ മൂലം ; ബിജെപി

May 30, 2025 - 13:38
 0
വൈദ്യുതി പുനസ്ഥാപിക്കാൻ വൈകുന്നത് സർക്കാരിന്റെ അനാസ്ഥ മൂലം ; ബിജെപി
This is the title of the web page

കട്ടപ്പനയുടെ പരിസരപ്രദേശങ്ങളിൽ കഴിഞ്ഞ ആറ് ദിവസം തുടർച്ചയായി വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. സമയബന്ധിതമായി പരിഹരിക്കാൻ കെഎസ്ഇബിക്ക് സാധിക്കുന്നില്ല. ജനങ്ങൾ ദുരിതത്തിലാണ് അസാധാരണമായ കാലാവസ്ഥ മൂലം ഉണ്ടായ തടസ്സങ്ങൾ ജനങ്ങൾക്ക് മനസ്സിലാവും. പക്ഷേ വൈദ്യുതി പുനസ്ഥാപിക്കാൻ വൈകുന്നതിന്റെ ഉത്തരവാദിത്വം സർക്കാരിന്റെതാണ് കെഎസ്ഇബിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ പല സെക്ഷനുകളിലും ലൈൻമാൻമാരുടെ ഒഴിവ് ഇനിയും നികത്തിയിട്ടില്ല കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് താൽക്കാലിക ജീവനക്കാരെ എങ്കിലും നിയമിച്ചുകൊണ്ട് ജീവനക്കാരുടെ കുറവ് പരിഹരിക്കേണ്ടത് സർക്കാരിന്റെ ചുമതലയായിരുന്നു മഴക്കാലപൂർവ്വ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെങ്കിൽ ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ സാധിക്കുമായിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ട്രീ കമ്മിറ്റികൾ വെറും "ടി" കമ്മിറ്റികൾ മാത്രമായിരിക്കുകയാണ്. അപകടകരമായ മരങ്ങളും ശിഖരങ്ങളും മുറിച്ച് മാറ്റാൻ നടപടി സ്വീകരിക്കേണ്ട ട്രീ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ജില്ലാ ഭരണകൂടത്തിനും സാധിച്ചിട്ടില്ല. പ്രധാനമന്ത്രി കിസാൻ സമ്മാന നിധിയുടെ രജിസ്ട്രേഷൻ അടക്കം നിരവധി സർക്കാർ കാര്യങ്ങളിലും വൈദ്യുതിയില്ലാത്തതിനാൽ തടസ്സം നേരിടുന്നുണ്ട്.

വെള്ളയാംകുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏരിയ ശില്പശാലയിലാണ് ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് വരകുമല പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസ്തുത വിഷയം ചൂണ്ടിക്കാട്ടിയത്. ഏരിയ ശില്പശാല നടന്നത് മെഴുകുതിരി വെളിച്ചത്തിൽ ആയിരുന്നു. ഏരിയ ശില്പശാലയ്ക്ക് വെള്ളയാംകുടി ഏരിയ പ്രസിഡന്റ് രാഹുൽ സുകുമാരൻ അധ്യക്ഷത വഹിച്ചു.

ബിജെപി മുൻ സംസ്ഥാന സമിതി അംഗം കെ എൻ ഷാജി, വെള്ളയാംകുടി ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് ശക്തീശ്വരം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി, ശില്പശാലയിൽ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങൾ ചർച്ചാവിഷയമായി.  വൈദ്യുതി പുനസ്ഥാപിക്കുന്നത് ഇനിയും വൈകിയാൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow