ഉപ്പുതറ ക്ഷീരോത്‌പാദക സഹകരണ സംഘത്തിൽ പാൽ അളക്കുന്നതിനി സ്റ്റീൽ പാത്രത്തിൽ. സംഘത്തിലെ മുഴുവൻ കർഷകർക്കും 50 ശതമാനം സബ്സിഡി നിരക്കിൽ പാൽ പാത്രങ്ങൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് കെ. കെ ജോൺസൺ പാൽപാത്രങ്ങളുടെ വിതരണോത്ഘാടനം നിർവ്വഹിച്ചു.

പാൽ സൊസൈറ്റികൾ പ്ലാസ്റ്റിക് രഹിതമാക്കുന്നതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് ക്യാനുകൾ ഉപേക്ഷിക്കാൻ സംഘം തീരുമാനിച്ചത്. ഇതിനായി കേന്ദ്ര സർക്കാർ മിൽമ വഴി നടപ്പാക്കുന്ന സ്റ്റീൽ പാത്ര വിതരണ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു. പ്ലാസ്റ്റിക് പാത്രങ്ങളിലായിരുന്നു പാൽ അളക്കാൻ കൊണ്ടുവന്നിരുന്നത്. ഇത് പാലിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കാണാനാണ് പ്ലാസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിച്ച് സ്റ്റീൽ പാത്രങ്ങൾ ഏർപ്പെടുത്തുന്നത്. ദൈനം ദിനം കാലിതീറ്റയുടെ വിലവർദ്ധന കന്നുകാലി കൃഷിനഷ്ടമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്റ്റീൽ പാത്രങ്ങൾ സ്വന്തമായി വാങ്ങുകയെന്നത് കർഷകർക്ക് കഷ്ടപ്പാടാണ്. ഇതിന് പരിഹാരമെന്നോണമാണ് 50 % വിലക്ക് പാത്രങ്ങൾ ലഭിക്കുന്ന പദ്ധതി ഏറ്റെടുത്തതെന്ന് പ്രസിഡന്റെ കെ കെ ജോൺസൺ പറഞ്ഞു.
സംഘത്തിൽ പാലളക്കുന്ന 4 1 കർഷകർക്കും സ്റ്റീൽ പാത്രം വിതരണം ചെയ്തു. യോഗത്തിൽ വെച്ച് ചത്ത കന്നുകാലിക്കുള്ള ധനസഹായവും വിതരണം ചെയ്തു. ഉപ്പുതറ വെള്ളാശേരിൽ രവിയാണ് ധനസഹായം ഏറ്റ് വാങ്ങിയത്. ചടങ്ങിൽ അഡ്വ. ബിജു ചെപ്പാവിൽ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി മിധുൻ എം ജോർജ് , ചാർലി തോമസ് എന്നിവർ സംസാരിച്ചു.