ജില്ലാ വൊളൻ്റിയര്‍ ഫോഴ്‌സില്‍ ചേരാന്‍ അവസരം

മഴക്കാലക്കെടുതി നേരിടാന്‍ ജില്ലാ ഭരണകൂടം ഓരോ പഞ്ചായത്തിലും സജ്ജമാക്കുന്ന വൊളൻ്റിയര്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമായി ജില്ലാ വൊളൻ്റിയര്‍ ഫോഴ്‌സില്‍ (ഇടുക്കി വേവ്‌സ്) ചേരാന്‍ അവസരം. ദുരന്തം ചെറുക്കാന്‍ സന്നദ്ധരായവരുടെ കൂട്ടായ്മയാണ് ഇടുക്കി വേവ്‌സ് (IDUKKI WAVEs' - We Are the Volunteers for Emergencies).
വൈദ്യുത പ്രവര്‍ത്തകർ, പ്ലംബര്‍, മരം മാറ്റുന്നവര്‍, മരത്തില്‍ കയറുന്നവര്‍, മല കയറ്റം അറിയുന്നവര്‍, രക്ഷാപ്രവര്‍ത്തന, പ്രഥമശുശ്രൂഷ പരിശീലനം നേടിയവര്‍, ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍, ഹാം റേഡിയോ പ്രവര്‍ത്തകര്‍, മെഡിക്കല്‍ സേവനം നല്‍കാന്‍ സന്നദ്ധരായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ജെ.സി.ബി, ട്രാക്ടര്‍, ബോട്ട്, ജീപ്പ്, ജനറേറ്റര്‍ ഉടമകള്‍, ട്രക്കിംഗിലോ, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിലോ പരിചയമുള്ളവര്‍, ക്യാമ്പുകളില്‍ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍, സഹായിക്കാന്‍ സന്നദ്ധരായവര്‍ തുടങ്ങി ആര്‍ക്കും അപേക്ഷിക്കാം.
വൊളൻ്റിയര്‍ ഫോഴ്‌സില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവര്‍ തങ്ങളുടെ പഞ്ചായത്ത് ഓഫീസ് വഴി രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കില്‍ ഇടുക്കി ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സില്‍ പേര്, പഞ്ചായത്ത്, വയസ്, മൊബൈല്‍ നമ്പര്‍, കാറ്റഗറി സഹിതം മെസേജ് അയക്കണം. ഗ്രൂപ്പ് ആയി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ടീമിലെ ഒരാളുടെ നമ്പര്‍ ഷെയര്‍ ചെയ്താല്‍ മതി.