ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും ജോലി തേടുന്ന യുവതി യുവാക്കൾക്കുമായി കരിയർ ഗൈഡൻസ് സെമിനാറും മദ്യം മയക്കുമരുന്ന് ഉൾപ്പെടെയുള്ള മാരക വിപത്തിനെതിരെ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു

എസ് എസ് എൽ സി,പ്ലസ്ടു പൂർത്തിയാക്കിയവർക്കും വിവിധ കോഴ്സുകൾ പാസായവർക്കും, പുതിയ തൊഴിൽ സംരംഭങ്ങൾ തേടുന്ന യുവതി യുവാക്കൾക്കുമായി ഉപ്പുതോട് മഹാത്മാ സ്വയംസഹായ സംഘത്തിൻറെ നേതൃത്വത്തിൽ ഏകദിന ശിൽപ്പശാലയും സെമിനാറുകളും സംഘടിപ്പിച്ചു. ഉപ്പുതോട് സെൻറ് ജോസഫ് പാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ പള്ളി വികാരി ഫാ.തോമസ് നെച്ചിക്കാട്ട് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രോഗ്രാം കോഡിനേറ്റർ ബേബി ചൂരക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ മഹാത്മാ എസ് എച്ച് ജി സെക്രട്ടറി വിജയൻ കല്ലുങ്കൽ , ജിമ്മി പള്ളിക്കുന്നേൽ,എസ്എൻഡിപി ശാഖ പ്രസിഡൻറ് സീമോൻവാസു, ശാസ്ത്ര വേദി ജില്ലാ പ്രസിഡണ്ട് സണ്ണി കുഴികണ്ടം, ലേഡിഹെൽത്ത് ഇൻസ്പെക്ടർ ഡെയ്സി, അംഗൻവാടി, ആരോഗ്യപ്രവർത്തകർ മഹാത്മ സ്വയം സഹായ സംഘം പ്രവർത്തകർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത് സംസാരിച്ചു. സിവിൽ സർവീസ് പരിശീലകനും എഴുത്തുകാരനുമായ ഡോ. ജോബിൻ എസ്. കൊട്ടാരം കരിയർ ഗൈഡൻസ് സെമിനാർ നയിച്ചു. എക്സൈസ് ഉദ്യോഗസ്ഥരായ ഡിജോ ദാസ്, ബിനു എന്നിവർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നയിച്ചു.