ഗ്രാമീണമേഖലയിൽ വളരെ പ്രാധാന്യം ഉള്ളതാണ് അങ്കണവാടികൾ എന്ന് ഉടുമ്പൻചോല എം.എൽ.എ, എം.എം മണി :രാജകുമാരി മുരിക്കുംതൊട്ടിയിൽ നിർമ്മാണം പൂർത്തികരിച്ച സ്‍മാർട്ട് അങ്കണവാടിയുടെ ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

സ്മാർട്ടായി അങ്കണവാടി, രാജകുമാരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മുരിക്കുംതൊട്ടിയിലെ മുപ്പത്തി മൂന്നാം നമ്പർ അങ്കണവാടിയാണ് സ്മാർട്ട് ആയത്. വർഷങ്ങളായി പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന അങ്കണവാടിയാണ് തൊഴിൽഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്‍മാർട്ട് അങ്കണവാടി കെട്ടിടമാക്കി മാറ്റിയത്.
15 ലക്ഷം രൂപ മുതൽ മുടക്കിൽ ചുറ്റ് മതിലും പൂന്തോട്ടവും ചുവർ ചിത്രങ്ങളുമായി മുരിക്കുംതൊട്ടിയിലെ മുപ്പത്തി മൂന്നാം നമ്പർ അങ്കണവാടി ഇനി മുതൽ സ്മാർട്ട് അങ്കണവാടിയാണ്. നിർമ്മാണം പൂർത്തികരിച്ച അങ്കണവാടിയുടെ ഉത്‌ഘാടനം ഉടുമ്പൻചോല എം എൽ എ എം എം മണി നിർവഹിച്ചു. ഗ്രാമീണ മേഖലയിൽ വളരെ അധികം പ്രാധ്യാനമുള്ളതാണ് അങ്കണവാടികൾ എന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജുവിൻറെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അങ്കണവാടിയുടെ നിർമ്മാണത്തിനായി പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ജെ സിജു,പി രാജാറാം,ആഷ സന്തോഷ്,വർഗീസ് ആറ്റുപുറം,കെ കെ തങ്കച്ചൻ,സി ഡി പി ഒ ആര്യ രമേശ് ,ലക്ഷ്‍മിഭായി,സാലിഹ,ഐ സി ഡി എസ് ജീവനക്കാർ ,അങ്കണവാടി ജീവനക്കാർ രാഷ്ട്രീയ പ്രതിനിധികൾ,പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.