കട്ടപ്പന നഗരസഭ കല്ലുകുന്ന് വാര്‍ഡില്‍ മഹാപ്രളയത്തില്‍ തകര്‍ന്ന അസിപ്പടി-പീടികപ്പുരയിടം റോഡ് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് സന്ദര്‍ശിച്ചു

കട്ടപ്പന നഗരസഭ കല്ലുകുന്ന് വാര്‍ഡില്‍ മഹാപ്രളയത്തില്‍ തകര്‍ന്ന അസിപ്പടി-പീടികപ്പുരയിടം റോഡ് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് സന്ദര്‍ശിച്ചു. നഗരസഭ പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുമായി സി വി വര്‍ഗീസ് ഫോണില്‍ സംസാരിച്ചു. സ്ഥലം സന്ദര്‍ശിച്ച് റോഡ് നിര്‍മിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പുനല്‍കി. റോഡ് നിര്‍മാണത്തിന് ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കാന്‍ ഇടപെടല്‍ നടത്താമെന്നും സി വി വര്‍ഗീസ് നാട്ടുകാരെ അറിയിച്ചു.
2018 ആഗസ്ത് 15നാണ് മലവെള്ളപ്പാച്ചിലില്‍ 20 അടിയോളം താഴ്ചയിലേക്ക് റോഡ് ഇടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്. എംഎല്‍എ ഫണ്ടില്‍നിന്ന് 25 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 20 ലക്ഷവും അനുവദിച്ചിരുന്നു. എന്നാല്‍ ഏഴുവര്‍ഷമായിട്ടും സാങ്കേതിക കാരണങ്ങളാല്‍ റോഡിന്റെ എസ്റ്റിമേറ്റ് തയാറാക്കാനോ മറ്റ് തുടര്‍നടപടിയോ ഉണ്ടായില്ല.
നഗരസഭയുടെ അനാസ്ഥക്കെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മുമ്പ് സമരവും നടത്തിയിരുന്നു.ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ടോമി ജോര്‍ജ്, കെ പി സുമോദ്, ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ടിജി എം രാജു, നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എം എ സുരേഷ്, ബ്രാഞ്ച് സെക്രട്ടറി നെജിമോന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.