ശിശുവികസന വകുപ്പിലെ ഇടുക്കി ഐ സി ഡി എസ് ലെ സൈക്കോ സോഷ്യൽ സർവീസ് സ്കീംമിലെ സ്കൂൾ കൗൺസിലർമാരുടെ ലീഡേഴ്‌ഷിപ്പിൽ കമ്മ്യൂണിറ്റി പ്രോഗ്രാം നടത്തി

ലഹരി വിമുക്തി,അവധിക്കാല മാനസിക ഉല്ലാസ സുരക്ഷ, വനിതാ ശിശു വികസന വകുപ്പ് ലെ വിവധ പദ്ധതികൾ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അറക്കുളം മുത്തിയുരണ്ടയാർ അഗൻവാടിയിൽ കമ്മ്യൂണിറ്റി പ്രോഗ്രാം നടത്തിയത്.ഇടുക്കി ഐ സി ഡി എസ് ലെ സൈക്കോ സോഷ്യൽ സർവീസ് സ്കീംമിലെ സ്കൂൾ കൗൺസിലർമാരുടെ ലീഡേഴ്‌ഷിപ്പിലാണ് പരുപാടി നടന്നത്.
ശിശു വികസന പദ്ധതി ഓഫീസർ ഷിജിമോൾ കെ എസ് ഉൽഘടനം ചെയ്തു.ഇടുക്കി ജില്ലാ വിമുക്തി കോർഡിനേറ്റർ ഡിജോ ദാസ് കൗമാരകുട്ടികൾക്കും രക്ഷിതാക്കൾക്കും 'ലഹരി എന്ന വിപത്ത്, പരിഹാര മാർഗങ്ങൾ ' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
മുട്ടം പി എച് സി യിലെ ആർ ബി എസ് കെ ഉദ്യോഗസ്ഥ ചിപ്പി കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി. തുടർന്ന് വിവിധ കലാ പരിപാടികളും മത്സരങ്ങളും നടത്തപെട്ടു. ജോബി കുര്യാക്കോസ്, ഐ സി ഡി എസ് സൂപ്പർവൈസർ ഉമൈബത്ത്, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ സരിത കെ ആർ തുടങ്ങിയവർ സംസാരിച്ചു.