കേരള പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ രാജീവ് സ്മൃതിയാത്രക്ക് അണക്കരയിൽ നിന്നും തുടക്കം കുറിച്ചു

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണ ഉറങ്ങുന്ന ശ്രീ പെരുമ്പത്തൂരിലേക്ക് എഐസിസി അംഗം അഡ്വക്കേറ്റ് ഇ എം ആഗസ്തി നയിക്കുന്ന രാജീവ് സ്മൃതി യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ കേരള പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി എം സലിം ഉദ്ഘാടനം നിർവഹിച്ചു.
നേതാക്കളായ സിറിയക് തോമസ്, രാജാ മാട്ടുക്കാരൻ, ആന്റണി കുഴിക്കാട്ട്, വി വി മുരളി, കെ എ എബ്രഹാം, പി പി റഹിം, ബിജു ഡാനിയേൽ, ഷാജഹാൻ മഠത്തിൽ, പി ആർ അയ്യപ്പൻ, മുത്തു കുമാർ, ബാബു അത്തിമൂട്ടിൽ, അജി കീഴുവാറ്റ്, വക്കച്ചൻ തുരുത്തി, തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നേതാക്കളും പ്രവർത്തകരും രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വഴിയിൽനിന്ന് കിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നൽകിയ ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് സിബി വെള്ളമറ്റത്തിന് ചടങ്ങിൽ വെച്ച് ആദരവ് നൽകി. സ്മൃതിയാത്ര ബുധനാഴ്ച്ച ശ്രീ പെരുമ്പത്തൂരിൽ എത്തി സമാപിക്കും.