തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മൂന്നാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മൂന്നാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.മൂന്നാര്‍ ഗൂഡാര്‍വിള സ്വദേശി നിക്സണ്‍, ഭാര്യ ജാനകി, മകള്‍ ഹെമിമിത്ര എന്നിവരാണ് മരിച്ചത്.നിക്‌സന്റെ മറ്റൊരു മകളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്‌നാട് തിരുപ്പൂരിന് സമീപം കാങ്കയത്താണ് വാഹാനാപകടം ഉണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ മരത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.