കട്ടപ്പന നഗരസഭയിൽ ഓവർസീയർ തസ്തികയിൽ ജോലി ചെയ്തിരുന്ന ബ്ലസ്സിക്ക് യാത്രയയപ്പ് നൽകി

2023 മുതൽ കട്ടപ്പന നഗരസഭായിൽ ഓവർസീയർ തസ്തികയിൽ ജോലി ചെയ്ത് വന്നിരുന്ന ബ്ലസ്സി കുര്യാക്കോസിനാണ് യാത്രയയപ്പ് നൽകിയത്. ജോലി രാജി വെച്ച് വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിലാണ് യാത്രയയപ്പ് നൽകിയത്. നഗരസഭയിൽ ചേർന്ന യാത്രയയപ്പ് യോഗം ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
ഇത്രയും നാളും മാതൃകാപരമായി സേവനം അനുഷ്ഠിച്ച ബ്ലസിക്ക് യോഗത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.വൈസ് ചെയർമാൻ കെ ജെ ബെന്നി അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി അജി കെ തോമസ്, കൗൺസാർമാരായ സിബി പാറപ്പായിൽ, സിജു ചക്കുംമൂട്ടിൽ, ബെന്നി കുര്യൻ, സാലി കുര്യാക്കോസ്, എ ഇ -മുഹമ്മദ് അജ്മൽ , തുടങ്ങിയവർ സംസാരിച്ചു.