കേരള കോൺഗ്രസ് കട്ടപ്പന മുനിസിപ്പൽ മണ്ഡലം കൺവെൻഷൻ കട്ടപ്പനയിൽ നടന്നു

കട്ടപ്പനയിൽ വച്ച് നടന്ന കേരള കോൺഗ്രസ് കട്ടപ്പന മുനിസിപ്പൽ മണ്ഡലം കൺവെൻഷൻ വർക്കിങ് ചെയർമാൻ അഡ്വ. പി സി തോമസ് ഉദ്ഘാടനം ചെയ്തു. പാർട്ടി ജനറൽ സെക്രട്ടറി അഡ്വ. ജോയി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് പ്രൊഫ. എം ജെ ജേക്കബ് മുതിർന്ന അംഗങ്ങളെ ആദരിച്ചു. ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് പെരുമന, കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് വർഗീസ് വെട്ടിയാങ്കൽ, ജോയി കൊച്ചുകരോട്ട്, ഫിലിപ്പ് മലയാറ്റ്, ചെറിയാൻ ജോസഫ്,, ബിജു ജോൺ, ഒ ടി ജോൺ തുടങ്ങിയവർ സംസാരിച്ചു.