കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു

May 17, 2025 - 18:07
 0
കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു
This is the title of the web page

 മെയ് 16 ലോക ഡെങ്കിപ്പനി ദിനാചരണത്തിൻ്റെ ഭാഗമായി കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഡെങ്കു ദിന പ്രതിജ്ഞയും ബോധവൽക്കരണ പരിപാടിയും നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മെഡിക്കൽ ഓഫീസ്സർ ഡോ: ഐശ്വര പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ, JHI അനീഷ് ജോസഫ് എന്നിവർ ക്ലാസ്സ് എടുത്തു. പ്രോഗ്രാമിൽ ആരോഗ്യ പ്രവർത്തകർ, കട്ടപ്പന സെൻ്റ് ജോൺസ് നഴ്സിംഗ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

ദിനാചരണത്തിൻ്റെ ഭാഗമായി ജനകീയാരോഗ്യ കേന്ദ്രം തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവൽക്കരണം പരിപാടികൾ, പ്രതിജ്ഞ, വെക്ടർ സർവ്വെ ,ഉറവിട നശീകരണ പ്രവർത്തനങ്ങൾ എന്നിവ പൊതുജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.

ഡെങ്കു പ്രതിരോധത്തിൻ്റെ ഭാഗമായി ആഴ്ചയിലൊരിക്കൽ ഡ്രൈഡെ ആചരിക്കണമെന്നും. കൊതുക് നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും മെഡിക്കൽ ഓഫീസ്സർ ഡോ. ഐശ്വര അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow