കട്ടപ്പന ഇടുക്കി കവലയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് കാർ പാഞ്ഞുകയറി അപകടം

വ്യാഴം വൈകിട്ട് 3:00 മണിയോടെയാണ് അപകടമുണ്ടാകുന്നത്. ഇടുക്കി കവല പോസ്റ്റ് ഓഫീസിന് എതിർവശം ഉള്ള ജിയോ സേവന കേന്ദ്രത്തിന് മുന്നിലും സമീപത്തുമായി നിർത്തിയിട്ടിരുന്ന വാഹനങ്ങലേക്കാണ് മലയോര ഹൈവേയിലൂടെയെത്തിയ കാർ ഇടിച്ചു കയറിയത്. ഇടുക്കി കവലയിൽ നിന്ന് ഇരുപതേക്കർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇലക്ട്രിക് വാഹനം നിയന്ത്രിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം. അപകടത്തിൽ മൂന്നു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.