ഇരട്ടയാർ മണ്ഡലം കോൺഗ്രസ് ചെമ്പകപ്പാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരട്ടയാർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി

കഴിഞ്ഞ ഡിസംബർ മാസമാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ബിൻസി ജോണി ആറുമാസത്തെ അവധിയിൽ പ്രവേശിച്ച് വിദേശത്തേക്ക് ജോലിക്കായി പോയത്. നിലവിൽ ഈ വാർഡിൻറെ ചുമതല ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനാണ് എന്നാൽ മെമ്പർ വാർഡിൽ ഇല്ലാത്തതുമൂലം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അടക്കം അവതാളത്തിൽ ആയതായും പഞ്ചായത്ത് മെമ്പറിന്റെ ഒപ്പിനും മറ്റ് ആവശ്യങ്ങൾക്കുമായി വാർഡിലെ ജനങ്ങൾ കിലോമീറ്റർ സഞ്ചരിച്ച് പഞ്ചായത്ത് ഓഫീസിൽ എത്തി പ്രസിഡന്റിനെയൊ മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ കാണേണ്ട സാഹചര്യമാണ് നിലവിൽ എന്നും കോൺഗ്രസ് പറയുന്നു.
ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് കോൺഗ്രസ് ഇരട്ടകാർ ചെമ്പകപ്പാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പഠിക്കൽ ധർണ സമരം സംഘടിപ്പിച്ചത് .വാർഡിലെ ജനങ്ങളോട് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ രാജി വച്ചിട്ട് വേണമായിരുന്നു വിദേശത്തേക്ക്പോകേണ്ടത് എന്നാണ് കോൺഗ്രസ് പറയുന്നത് ധർണ്ണ സമരത്തിന് മുന്നോടിയായി നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇരട്ടയാർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനമായാണ് എത്തിയത്.
തുടർന്ന് നടന്ന ധർണ്ണയിൽ വാർഡ് പ്രസിഡണ്ട് ജോണി കാരികൊമ്പിൽ അധ്യക്ഷനായിരുന്നു കോൺഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി എസ് യശോധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാജി മടത്തുംമുറിയിൽ, പഞ്ചായത്ത് മെമ്പർ റെജി ഇലിപ്പുലിക്കാട്ട്, മാത്യു കൊച്ചു കുറുപ്പാശ്ശേരി, അഭിലാഷ് പരിന്തിരിക്കൽ, ബിജി കാവുങ്കൽ, സിബി ഇലഞ്ഞിക്കൽ സുമേഷ് കരിപ്പോട്ട്, മോളി ഇളം പുരയിടത്തിൽ,, അർണോൾഡ്, ആൽബിൻ തുടങ്ങിയവർ സംസാരിച്ചു.